തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും ദുബായിലേക്കുള്ള ആറ് എയര്‍ഇന്ത്യ വിമാനങ്ങള്‍ റദ്ദാക്കി. സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ 12 വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്.

Ads By Google

ഉത്തര്‍പ്രദേശില്‍ നിന്നും സൗദിയിലേക്ക് സര്‍വീസ് നടത്താനാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുക. ഉത്തര്‍പ്രദേശിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനാണ് വിമാനം റദ്ദാക്കിയത്. കേന്ദ്രമന്ത്രി അജിത് സിങ്ങിന്റെ ഇടപെടലാണ് വിമാനം റദ്ദാക്കിയതിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. വരുംദിവസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ദുബായില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരുന്ന യാത്രക്കാരെയായിരിക്കും വിമാനം റദ്ദാക്കിയത് പ്രതികൂലമായി ബാധിക്കുക. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്ന ഇവര്‍ എന്ത് ചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ്. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ പ്രതികരണമൊന്നും വന്നിട്ടില്ല.