Categories

ഐ എസ് ഐക്ക് ലഷ്‌കര്‍ ബന്ധമുണ്ടെന്നതിന് തെളിവ്: ശിവശങ്കര്‍ മേനോന്‍

ന്യൂദല്‍ഹി: പാക് ചാരസംഘടന ഐ എസ് ഐക്ക് ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്നതിന് തെളിവുലഭിച്ചതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്‍ മേനോന്‍ പറഞ്ഞു. ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യംചെയ്തപ്പോളാണ് ഐ എസ് ഐയും ലഷ്‌കറും തമ്മിലുള്ള ബന്ധം വെളിപ്പെടുന്ന വിവരങ്ങള്‍ ലഭിച്ചതെന്നും മേനോന്‍ പറഞ്ഞു.

ഐ എസ് ഐക്ക് മുംബൈ ഭീകരാക്രമണത്തില്‍ പങ്കുണ്ടെന്ന ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍ പരാമര്‍ശിച്ചതിന് ആഭ്യന്തര സെക്രട്ടറി ജി കെ പിള്ളയെ പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി വിമര്‍ശിച്ചിരുന്നു. ലഷ്‌കര്‍ ഏജന്റായ ഹെഡ്‌ലി അമേരിക്കയില്‍ നിന്നും രക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.