ഗുര്‍ഗാവ്: ഉയര്‍ന്ന വരുമാനക്കാരായ ആളുകളുടെ അക്കൗണ്ടില്‍ നിന്ന് പണംതട്ടിയതുമായി ബന്ധപ്പെട്ട കേസില്‍ പ്രമുഖനെന്ന് സംശയിക്കുന്ന ആളെ പോലീസ് അറസ്റ്റുചെയ്തു. ശിവരാജ് പുരിയാണ് ഗുര്‍ഗാവ് പോലീസിന്റെ പിടിയിലായത്.

ഉയര്‍ന്ന വരുമാനക്കാരായ ആളുകളുടെ അക്കൗണ്ടില്‍ നിന്ന് ഏകദേശം 300കോടിയോളം രൂപ തട്ടിയെടുത്തു എന്നതാണ് കേസ്. അതിനിടെ സംഭവത്തെക്കുറിച്ച് സിറ്റിബാങ്ക് റിസര്‍വ്വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്ക് അന്വേഷണം നടത്തുമെന്നാണ് റിപ്പോര്‍ട്ട്.