എഡിറ്റര്‍
എഡിറ്റര്‍
പ്രണാബ് മുഖര്‍ജിക്ക് ശിവസേനയുടെ പിന്തുണ
എഡിറ്റര്‍
Tuesday 19th June 2012 9:15am

മുംബൈ: യു.പി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി പ്രണാബ് മുഖര്‍ജിയ്ക്കു പിന്തുണയുമായി എന്‍.ഡി.എ ഘടകം ശിവസേന രംഗത്ത്. മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മത്സരത്തിനില്ലെന്ന് വ്യക്തമാക്കിയതോടെയാണ് പ്രണാബിനു ശിവസേന പിന്തുണ പ്രഖ്യാപിച്ചത്. പാര്‍ട്ടി മുഖപത്രമായ ‘സാംന’യില്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

യു.പി.എ സ്ഥാനാര്‍ഥി പ്രണബ് മുഖര്‍ജിക്കെതിരെ മത്സരിക്കാന്‍ ആളെ തിരയുന്നതിന് താല്‍പര്യമില്ലെന്ന് ജനതാദള്‍ യു വും വ്യക്തമാക്കിയിരുന്നു.

കലാമിനെ രാഷ്ട്രപതി സ്ഥാനത്തേയ്ക്കു പരിഗണക്കാത്തതില്‍ പ്രതിഷേധിച്ച് യു.പി.എയില്‍ നിന്നു പുറത്തുചാടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ് ശിവസേന, പ്രണാബിനു അനുകൂലമായത്. ശിവസേന വക്താവ് സഞ്ജയ് റാവത്താണ് ഇക്കാര്യം അറിയിച്ചത്.

ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാണ് ഈ തീരുമാനമെന്ന് ബാല്‍താക്കറെ പറഞ്ഞു. സങ്കുചിത രാഷ്ട്രീയ നേട്ടത്തിനായി രാഷ്ട്രത്തിന്റെ അന്തസ് പണയം വക്കരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി പ്രണബിന് പിന്തുണ നല്‍കി നാം ഒന്നാണെന്ന് ലോകത്തിന് കാണിച്ചുകൊടുക്കണമെന്നും താക്കറെ കൂട്ടിച്ചേര്‍ത്തു.

Advertisement