Categories

ശിവ­ജി പു­സ്­ത­ക­വി­വാ­ദം: പൂ­നെ­യില്‍ സം­ഘര്‍­ഷാവസ്ഥ

പുനെ: ജെയിംസ് ലെ­യ്‌­നിന്റെ ശിവജിയെക്കുറിച്ചുള്ള പുസ്തകത്തിന്റെ നിരോധനം സുപ്രീം കോടതി നീക്കിയതി­നെതിരേ പുനെയില്‍ പ്രക്ഷോഭം.

ജയിംസ് ലെയിനിന്റെ പുസ്തകം മഹാരാഷ്ട്രയില്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും കോപ്പികള്‍ കത്തിക്കുമെന്നും ശിവസേന എക്‌­സിക്യൂട്ടീവ് പ്രസിഡന്റ് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിട്ടുണ്ട്.

സംഘര്‍ഷത്തെ തുടര്‍ന്ന് വിവാദത്തിന്റെ പേരില്‍ മുമ്പ് ആക്രമിക്കപ്പെട്ട ഭണ്ഡാര്‍ക്കര്‍ ഓറിയന്റല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലും മറ്റും പോലിസ് സുരക്ഷ ശക്തമാ­ക്കി­യി­ട്ടുണ്ട്.

പുസ്തക വിവാദം ആദ്യം ഉയര്‍ത്തിയ മറാട്ട മഹാസംഘ പ്രവര്‍ത്തകര്‍ ജെയിംസ് ലെയ്‌­നിന്റെ കോലം കത്തിച്ചാണ് പുനെയിലെ ശുക്രവാര്‍ പേട്ടില്‍ പ്രകടനം നടത്തിയത്. പുസ്തകത്തിന്റെ ഒരു കോപ്പി പോലും സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് എന്‍.സി.പി.യുടെ ലോക്‌­സഭാംഗം ഉദയരഞ്ചെ ട്രോസ്‌­ലെ മുന്നറിയിപ്പ് നല്‍കിയിട്ടു­ണ്ട്.

പുസ്തക വില്‍പ്പന തടയാന്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് രാജ് താക്കറെയുടെ എം.എന്‍.എസ് നേതാക്കള്‍ അറിയിച്ചു.

‘ശിവജി­ ഇസ്‌­ലാമിക ഇന്ത്യയിലെ ഹിന്ദുരാജാവ്’ എന്ന പുസ്തകം എഴുതാന്‍ അമേരിക്കന്‍ എഴുത്തുകാരനായ ജെയിംസ് ലെയ്‌­നിന് ഗവേഷണ സഹായം നല്‍കിയെന്ന് ആരോപിച്ചാണ് 2004 ല്‍ മറാട്ടാ മഹാസംഘിന്റെ യുവജന വിഭാഗം സംബാജി ബ്രിഗേഡ് പുണെയിലെ ലോകപ്രസിദ്ധമായ ഭണ്ഡാര്‍ക്കര്‍ ഇന്‍­സ്റ്റി­റ്റിയുട്ട് അടിച്ച് തകര്‍ത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.