തിരുവനന്തപുരം: അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ എന്ന് കൊഞ്ചിക്കൊണ്ട് പാടിയ ക്രിക്കറ്റ് താരം ധോണിയുടെ മകളായിരുന്നു കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ താരം. മലയാളമറിയാത്ത ധോണിയുടെ മകള്‍ എങ്ങനെ മലയാളഗാനം പഠിച്ചു എന്ന ചോദ്യത്തിനും ഒടുവില്‍ ഉത്തരം ലഭിച്ചിരുന്നു.

Subscribe Us:

എന്നാല്‍ പുതിയ വാര്‍ത്ത അതൊന്നുമല്ല, അമ്പലപ്പുഴ കണ്ണന്റെ ഗാനം ഇത്രമനോഹരമായി പാടിയ സിവയെ അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണിക്കാനൊരുങ്ങുകയാണ് ക്ഷേത്രകമ്മിറ്റി. ക്ഷേത്രം ഉപദേശകസമിതിയാണ് സിവയെ ഉത്സവദിനം അമ്പലത്തിലേക്ക് ക്ഷണിക്കാനൊരുങ്ങുന്നതെന്ന് ഐ.ഇ മലയാളം റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss 775 പ്രസംഗങ്ങള്‍; മൂന്ന് അഭിമുഖങ്ങള്‍, പൂജ്യം വാര്‍ത്താസമ്മേളനം: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ പ്രധാനമന്ത്രി ഇതാണ്


അമ്പലപ്പുഴ കണ്ണന്റെ ഗാനം പാടിയ സിവയെ അഭിനന്ദിച്ചും ഉത്സവത്തിനായി സിവയെ ക്ഷണിച്ചുകൊണ്ടുമുള്ള കത്ത് ഇന്ന് തന്നെ ധോണിക്ക് അയക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പിന്തുണയോടെയാണ് സിവയെ ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നത്.

സിവ ധോണിയുടെ ഇന്‍സ്റ്റാഗ്രാമില്‍ വന്ന വീഡിയോയിലെ കുട്ടി സിവ തന്നെയാണെന്നും ധോണി ഫോളോ ചെയ്യുന്ന അക്കൗണ്ടിലാണ് വീഡിയോയെന്നും വ്യക്തമായതോടെ മാധ്യമങ്ങളില്‍ സിവയുടെ പാട്ട് വാര്‍ത്തയാവുകയായിരുന്നു.

ധോണിയുടെ വീട്ടിലെ മലയാളിയായ ആയയാണ് സിവയെ പാട്ടു പഠിപ്പിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ധോണിയുടെ സുഹൃത്തും മലയാളിയുമായ എം.എ സതീഷ് ധോണിയുടെ വീട്ടിലെത്തിച്ച മലയാളിയായ ആയയാണ് കുട്ടിയെ പാട്ടു പഠിപ്പിച്ചത്.