ന്യൂദല്‍ഹി: സംസ്ഥാനത്തെ രാഷ്ടീയ അതിക്രങ്ങള്‍ ഇല്ലാതാക്കുന്നതിനായി ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് യെച്ചൂരി നിലപാട് വ്യക്തമാക്കിയത്.

കേരളത്തിലെ രാഷ്ടീയ സംഘര്‍ഷവുമായി ബദ്ധപ്പെട്ട് മോഹന്‍ഭാഗവതുമായി ചര്‍ച്ചക്ക് തയ്യാറാണ്. ഇതിന് മുന്‍കൈയ്യെടുക്കേണ്ടത് മോഹന്‍ഭാഗവതാണെന്നും യെച്ചൂരി പറഞ്ഞു. അതിനിടെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ പരാതിയെ തുടര്‍ന്ന് ദേശീയമനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാനത്തിന് നോട്ടീസ് അയച്ചു.നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന നിര്‍ദേശത്തോടെ ചീഫ് സെക്രട്ടറിക്കും, ഡി.ജി.പിക്കുമാണ് നോട്ടീസ്


Also read  യാത്ര മുടക്കാനാണോ ശ്രമിക്കുന്നത്’? ; കര്‍ണാടക സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി


സംസ്ഥാനത്തെ അതിക്രമങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇരുകക്ഷികളുമായി സമാധാന ചര്‍ച്ച നടത്തുകയും സംഘര്‍ഷത്തിന് അയവുവരുത്തുകയും ഉണ്ടായി തിരുവനന്തപുരത്തും കണ്ണൂരിലും കോട്ടയത്തും ഇത്തരം ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താനും ആറാം തിയതി സര്‍വകക്ഷി യോഗം ചേരാനും തീരുമാനമായിരുന്നു.