എഡിറ്റര്‍
എഡിറ്റര്‍
വി.എസ് പ്രതിപക്ഷസ്ഥാനം രാജിവെയ്ക്കുമെന്ന് കത്തിലില്ല: യെച്ചൂരി
എഡിറ്റര്‍
Tuesday 22nd May 2012 3:41pm

ന്യൂദല്‍ഹി: സി.പി.ഐ.എം കേന്ദ്രനേതൃത്വത്തിന് വി.എസ്.അച്യുതാനന്ദന്‍ അയച്ച കത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയുമെന്ന പരാമര്‍ശമില്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി. ഇത്തരം വാര്‍ത്തകള്‍ ശരിയല്ലെന്നും വി.എസിന്റെ കത്തില്‍ പാര്‍ട്ടി ഉചിതമായ നടപടിയെടുക്കുമെന്നും യെച്ചൂരി പറഞ്ഞു.

കേരളത്തില്‍ നേതൃമാറ്റമുണ്ടാവുമോയെന്ന ചോദ്യത്തിന് കേരളത്തിലെ കാര്യങ്ങളില്‍ ആലോചിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും യെച്ചൂരി വ്യക്തമാക്കി.

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ ശരിയായ അന്വേഷണം നടത്തി യഥാര്‍ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കണം. കേസില്‍ യു.ഡി.എഫ് സ്വീകരിക്കുന്നത് നിഷേധാത്മക സമീപനമാണ്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ അന്വേഷണം വൈകിപ്പിച്ച് വിവാദമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്നും ദല്‍ഹിയില്‍ ചേര്‍ന്ന അവൈലബിള്‍ പിബി യോഗത്തിനുശേഷം യെച്ചൂരി പറഞ്ഞു.

പി.ടി തോമസ് അയച്ച തുറന്ന കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവര്‍ക്കും ജീവിക്കാന്‍ അവകാശമുണ്ടെന്ന് യെച്ചൂരി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവന അനുസരിച്ച് ടി.പി ചന്ദ്രശേഖറിനും ഷുക്കൂറിനും ജീവിക്കാനുള്ള അവകാശം സി.പി.ഐ.എം നിഷേധിച്ചത് എന്തുകൊണ്ടാണെന്ന് ചോദിക്കുന്നതാണ് കത്ത്.

Advertisement