Categories

വൃത്തികേട് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സല്ല മദ്യപാനം; പരിപാടിക്കിടെ സദസില്‍ നിന്നും അസഭ്യംവിളിച്ചയാള്‍ക്ക് വേദിയില്‍വെച്ച് തന്നെ മറുപടി നല്‍കി സിതാര

തൃശൂര്‍: തൃശൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ സദസില്‍ നിന്നും അസഭ്യംവിളിച്ചയാള്‍ക്ക് വേദിയില്‍ വെച്ച് തന്നെ മറുപടി നല്‍കി ഗായിക സിത്താര കൃഷ്ണകുമാര്‍.

പരിപാടി അവസാനഘട്ടത്തിലെത്താനിരിക്കെയായിരുന്നു സദസിലുള്ളയാള്‍ അസഭ്യംവിളിച്ചതെന്നും പതിവുപോലെ കേട്ടില്ലെന്ന് നടിച്ചെങ്കിലും പിന്നീട് നിര്‍ത്തില്ലെന്നായതോടെ പ്രതികരിക്കുകയായിരുന്നെന്നും സിതാര പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടി തന്റെ ദുരനുഭവം പങ്കുവെച്ചത്.


Dont Miss ഗോമാതാവിനെ വെട്ടിനുറുക്കി പാക്ക് ചെയ്ത് അയച്ചുതരും; അവിടെ ഇരുന്ന് തിന്നിട്ട് വന്നാമതി: കണ്ണന്താനത്തെ ട്രോളി സോഷ്യല്‍ മീഡിയ


ജനപ്രതിനിധികളും ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ഇരിക്കെയായിരുന്നു അയാളുടെ അസഭ്യവര്‍ഷം. എന്നാല്‍ വേദിയില്‍ വെച്ച് താന്‍ പ്രതികരിച്ചത് ശരിയായില്ലെന്ന് പറഞ്ഞ് ചില ചെറുപ്പക്കാര്‍ എത്തി. തങ്ങളുടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ലെന്നായിരുന്നു അവരുടെ പക്ഷംസ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കരുതെന്നും അതൊരു കള്ളുകുടിയനല്ലേയെന്നുമായിരുന്നു മറ്റുചിലരുടെ പ്രതികരണം.

ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്‌നേഹം മാത്രമാണ്. എന്നാല്‍ ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് തന്റെ കലഹം. സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് അല്ല മദ്യപാനമെന്നും സിതാര പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്നിതാ തൃശ്ശൂര് dtpc സംഘടിപ്പിച്ച ഓണാഘോഷ പരിപാടി തീരവെ അനുഭവപ്പെട്ട ഒരുകാര്യം പങ്കു വയ്ക്കട്ടെ ഞാനും എന്റെ കൂട്ടുകാരും അവിടെ പാടി ! പൂര്‍ണമായും ആഘോഷമാക്കിയ തൃശ്ശൂരെ നല്ല മുത്തുപോലത്തെ ആളുകള്‍ , കരുതലോടെ പെരുമാറിയ സംഘാടകര്‍ എല്ലാവര്‍ക്കും ഒരു കുന്ന് സ്‌നേഹം മാത്രം ! പക്ഷെ പാടിക്കൊണ്ടിരിക്കെ , അവസാനത്തൊടടുക്കുംതോറും ഒരു മനുഷ്യന്‍ മുന്‍ വരികളില്‍ ഒന്നില്‍ ഇരുന്ന് മുഖത്തുനോക്കി അസഭ്യം പറയുകയാണ് പതിവുപോലെ കേട്ടില്ലെന്ന് നടിച്ചു , ഞങ്ങള്‍ സ്ത്രീകളെ കുട്ടിക്കാലം മുതല്‍ ശീലിപ്പിക്കുന്നതാണത് ! പിന്നീടെപ്പോഴോ , പതിവില്ലാത്ത ഒരു അത്മാഭിമാന ബോധം,ഹഹാ -എനിക്കപ്പോള്‍ തോന്നിയ വേദന സദസ്സിനോട് പങ്കു വയ്ക്കണം എന്നു തോന്നി ,പറയുകയും ചെയ്തു ! ജനപ്രതിനിധികള്‍ , ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരൊക്കെ ഇരിക്കെയാണ് സധൈര്യം ഒരാള്‍ ഇങ്ങനെ പെരുമാറുന്നത് ! ആ മനുഷ്യന്‍ കേവലം ഒരാളല്ല ,സ്ത്രീകളോട് രണ്ട് ‘എടീ പോടീ ‘ വിളിക്കുന്നതില്‍ തെറ്റില്ല എന്ന് കരുതുന്ന ഒരുകൂട്ടം ആളുകളുടെ പ്രതിനിധിയാണ് ഞാന്‍ പറഞ്ഞ വാക്കുകളില്‍ അസ്വസ്ഥത തോന്നിയ ചില ചെറുപ്പക്കാര്‍ അടുത്ത് വന്നു… ചേച്ചി ഞങ്ങടെ നാട്ടുകാരെ കുറച്ചുകാണിച്ചത് ശരിയായില്ല എന്നാണ് അവരുടെ പക്ഷം കുട്ട്യോളെ -ഈ നാടെന്നല്ല ലോകം മുഴുവന്‍ ഉള്ള സകല നാടുകളോടും നാട്ടാരോടും സ്‌നേഹം മാത്രം ! ആ മനുഷ്യന്റെ ധാര്‍ഷ്ട്യത്തൊട് മാത്രമാണ് എന്റെ കലഹം ! ഇത്തരം ആളുകള്‍ നിങ്ങളുടെ പരിസരത്തും ഇല്ലെന്ന് ഉറപ്പുവരുത്തേണ്ടത് നിങ്ങളുടെ കൂടെ ഉത്തരവാദിത്തം അല്ലെ ! ഒടുവില്‍ ആളുകള്‍ ഉപദേശവും തരുന്നു -” സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ ഇതൊന്നും ശ്രദ്ധിക്കരുത് ! അതാെരു കള്ളുകുടിയനല്ലേ, പോട്ടെ ” സഹജീവികളോട് വ്യത്തികേട് പ്രവര്‍ത്തിക്കാനുള്ള ഹശരലിരല അല്ല മദ്യപാനം ! പിന്നെ പൊതുവെ ഉപദേശിക്കുന്നവരോട് ഒന്നു പറഞ്ഞോട്ടെ , സംഗീതത്തിലെ എല്ലാം അഭിപ്രായ വ്യത്യാസങ്ങളും അറിയിക്കാനുള്ള സ്വാതന്ത്ര്യം ഓരോ പ്രേക്ഷകനും ഉണ്ട് ,വിഷയം ഏതുമാവട്ടെ പരസ്പരം കൈമാറുന്ന ഭാഷ അത് മാന്യമാവണ്ടെ !ചിലപ്പോഴൊക്കെ ഞങ്ങള്‍ക്ക് സങ്കടവും ദേഷ്യവും വരുമെന്ന് തോന്നുന്നു !