തൃശൂര്‍: മതങ്ങളെ രാഷ്ട്രീയലക്ഷ്യത്തിനായി ദുരുപയോഗം ചെയ്യരുതെന്ന് സി.പി.ഐ.എം നേതാവ് സീതാറാം യെച്ചൂരി. മതവിരുദ്ധശക്തികളാണ് മതത്തെ അധികാരത്തിനായുള്ള കുറുക്കുവഴിയായി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ‘ശാസ്ത്രവും മതനിരപേക്ഷതയും’ എന്ന സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതം രാഷ്ട്രീയത്തില്‍ നിന്നും വേറിട്ടുനില്‍ക്കണം. എങ്കില്‍ മാത്രമേ മതേതര രാഷ്ട്രമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാകൂ.എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിക്കുന്നതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു.