Categories

ക്രൈസ്തവസഭയുടെ രാഷ്ട്രീയ ഇടപെടല്‍ അപകടകരം: യെച്ചൂരി

വിജയവാഡ: കേരളത്തില്‍ ക്രൈസ്തവ സഭകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് അപകടകരമാണെന്ന് സി പി ഐ എം നേതാവ് സീതാറാം യെച്ചൂരി. സംസ്ഥാനത്ത് വര്‍ഗ്ഗീയ-മത സംഘടനകള്‍ പരസ്പരം ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുകയാണെന്നും യെച്ചൂരി ആരോപിച്ചു.

ഹിന്ദു-മുസ്‌ലിം സംഘടനകള്‍ രാഷ്ട്രീയധ്രുവീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുകയാണ്. ഇതിനെതിരായ സി പി ഐ എമ്മിന്റെ പ്രവര്‍ത്തനങ്ങളെ ഒരുവിഭാഗം മാധ്യമങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിക്കുകയാണ്. ക്രൈസ്തവ സഭകള്‍ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ പ്രചാരകരാവുന്നുണ്ടെന്നും വിപുലീകൃത കേന്ദ്രകമ്മറ്റിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ വ്യക്തമാക്കുന്നുണ്ട്. കേരളത്തില്‍ അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേയുള്ള കേസ് ബി ജെ പിയുടെ വര്‍ഗ്ഗീയനയത്തിന്റെ ഭാഗമായുള്ളതാണെന്ന് കരുതുന്നില്ലെന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

സ്‌ഫോടനക്കേസിലാണ് മഅദനിയെ പ്രതിചേര്‍ത്തിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തില്‍ പുറത്തുവരും. അച്ച്യുതാനന്ദനെ പി ബിയില്‍ തിരിച്ചെടുക്കുന്ന കാര്യം കേന്ദ്രകമ്മറ്റിയില്‍ ചര്‍ച്ച ചെയ്യില്ലെന്നും കാരാട്ട് വ്യക്തമാക്കിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.