എഡിറ്റര്‍
എഡിറ്റര്‍
വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി
എഡിറ്റര്‍
Monday 24th July 2017 9:33pm

ന്യൂദല്‍ഹി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോയെ ഇക്കാര്യം അറിയിച്ചുവെന്നും യെച്ചൂരി വ്യക്തമാക്കി. നാളെ നടക്കുന്ന കേന്ദ്രകമ്മറ്റിയില്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് പിന്തുണയോടെ യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന് ബംഗാള്‍ ഘടകം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സഖ്യം പാടില്ലെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. അതിനിടെ, യെച്ചൂരി രാജ്യസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി വി.എസ് അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസ് പിന്തുണയോടെ ബംഗാളില്‍നിന്ന് രാജ്യസഭയിലേക്ക് യെച്ചൂരി മത്സരിക്കേണ്ടതില്ലെന്ന് നിലപാടില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന പോളിറ്റ്ബ്യൂറോ യോഗം ഉറച്ചുനിന്നിരുന്നു. പാര്‍ലമെന്റ് അംഗത്വം രണ്ട് തവണയില്‍ കൂടുതല്‍ പാടില്ലെന്ന കീഴ്വഴക്കം ജനറല്‍ സെക്രട്ടറിയെന്ന നിലയില്‍ ലംഘിക്കില്ലെന്ന് യെച്ചൂരി പി.ബി യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

Advertisement