Categories

സ്‌കൂള്‍ ഫീസ് അടച്ചില്ല: അധ്യാപിക രണ്ടു വിദ്യാര്‍ഥിനികളെ വസ്ത്രമുരിഞ്ഞശേഷം പിതാവിനൊപ്പം വിട്ടു


പാട്‌ന: സ്‌കൂള്‍ ഫീസ് അടയ്ക്കാത്തതിന് സഹോദരിമാരായ രണ്ടു വിദ്യാര്‍ഥികളെ യൂണിഫോം അഴിപ്പിച്ചശേഷം പിതാവിനൊപ്പം വിട്ടു. ബീഹാറിലെ ബെഗുസാര ജില്ലയിലാണ് സംഭവം.

വിദ്യാര്‍ഥിനികളുടെ പിതാവ് ചുചാന്‍ ഷാ പൊലീസില്‍ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ആറും എട്ടും വയസുളള തന്റെ പെണ്‍കുട്ടികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ചു നടത്തിച്ചുവെന്നാണ് പിതാവിന്റെ പരാതിയില്‍ പറയുന്നത്.

വെള്ളിയാവ്ച സ്‌കൂളില്‍ നിന്നും കുട്ടികളെ വിളിച്ചുകൊണ്ടുവരാന്‍ പോയപ്പോള്‍ അധ്യാപികയായ അഞ്ജന കുമാരിയെ കാണാന്‍ തന്നോട് ആവശ്യപ്പെട്ടു. സ്‌കൂളില്‍ നിന്നും നല്‍കുന്ന യൂണിഫോമിന് പണം അടയ്ക്കണമെന്നാണ് കുമാരി ആവശ്യപ്പെട്ടത്. തന്നോട് പ്രിന്‍സിപ്പല്‍ എന്‍.കെ ജായെ കാണാന്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം കഴിഞ്ഞ രണ്ടുമാസത്തെ ഫീസ് അടയ്ക്കാന്‍ നിര്‍ദേശിച്ചെന്നും ഷാ പരാതിയില്‍ പറയുന്നു.

ശനിയാഴ്ച ഫീസ് അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും അധ്യാപിക ഇത് ചെവിക്കൊണ്ടില്ലെന്ന് അദ്ദേഹം പറയുന്നു. ‘ടീച്ചര്‍ എന്റെ മക്കളെ അകത്തേക്ക് കൊണഅടുപോയി അവരുടെ യൂണിഫോം അഴിപ്പിച്ചശേഷം എന്റെടുത്തേക്ക് വിട്ടു. അടിവസ്ത്രം മാത്രമേ അവരുടെ ശരീരത്തിലുണ്ടായിരുന്നുള്ളൂ.’ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ടീച്ചറെയും പ്രിന്‍സിപ്പലിനെയും അറസ്റ്റു ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബീഹാര്‍ മുഖ്യമന്ത്രി അശോക് ചൗധരി ഉത്തരവിട്ടിട്ടുണ്ട്.

Tagged with: |