Administrator
Administrator
ഹൃദ്യം ഈ സാ­ഹോ­ദര്യം
Administrator
Friday 13th August 2010 1:40pm

Goodbye Michelle my little one
You gave me love and helped me find the sun
And every time that I was down
You would always come around
And get my feet back on the ground

we had fun we had joy we had seasons in the sun…

വെ­സ്റ്റ് ലൈ­ഫ് എ­ന്ന മ്യൂസി­ക ­ബാന്റി­ന്റെ മ­നോ­ഹ­രമാ­യ ഗാ­ന­മാ­ണ് seasons in the sun. അ­തില്‍ ഗാ­യ­കന്‍ ത­ന്റെ കു­ഞ്ഞ­നിയ­ത്തി മി­ഷേ­ലി­നോ­ടു പ­റ­യു­ന്ന വ­രി­ക­ളാ­ണ് നാം മു­ക­ളില്‍ വാ­യി­ച്ചത്.

”ഹൃ­ദ­യ­ത്തി­ന് ഒ­രു സ­മ്മാ­ന­മാ­ണ് സ­ഹോ­ദരി, ആ­ത്മാ­വി­ന് ഒ­രു സു­ഹൃ­ത്തും. ജീ­വി­ത­ത്തി­ന്റെ അര്‍­ത്ഥം പൂര്‍­ണ­മാ­ക്കു­ന്ന ഒ­രു സ്വര്‍­ണ ച­ര­ടാ­ണ് സ­ഹോ­ദ­രി” ഇ­തൊ­രു പ­ര­സ്യ­വാ­ച­ക­മാണ്. എ­ന്നാല്‍ പ­ര­സ്യ­വാ­ച­ക­ങ്ങ­ളെ­ക്കാള്‍ അ­പ്പു­റ­ത്താണ് സ­ഹോ­ദ­രി­യെ­ന്നാ­ണ് പുതി­യ ഗ­വേ­ഷ­ണ­ഫ­ല­ങ്ങള്‍ വ്യ­ക്ത­മാ­ക്കു­ന്നത്. ആ­ത്മാ­വി­നും മ­ന­സ്സിനും സ്വ­സ്ഥ­തയും പൂര്‍­ണ­തയും നല്‍­കു­ന്ന­വ­രാ­ണ് സ­ഹോ­ദ­രി­മാര്‍ എ­ന്നാ­ണ് പ­റ­ഞ്ഞു വ­രു­ന്ന­ത്.

കു­റഞ്ഞ­ത് ഒ­രു സ­ഹോ­ദ­രി­യു­ടെ കൂ­ടെ­യ­ങ്കിലും നാം വ­ളര്‍­ന്നു വ­ലു­താ­വ­ണ­മെ­ന്നാ­ണ് പഠ­ന­ങ്ങള്‍ സൂ­ചി­പ്പി­ക്കു­ന്നത്. കാര­ണം ഒ­റ്റ­പ്പെ­ടല്‍, ആ­രുംത­ന്നെ സ്‌­നേ­ഹി­ക്കു­ന്നി­ല്ലെ­ന്ന് തോന്നല്‍, കു­റ്റ­ബോധം, ഭ­യം തുടങ്ങി ചി­ലത­രം വി­ചാ­ര­ങ്ങ­ളില്‍ നിന്നും ര­ക്ഷ­പ്പെ­ടാന്‍ ജീ­വി­ത­ത്തില്‍ സ­ഹോ­ദ­രി­മാ­രു­ടെ സാ­ന്നി­ധ്യം­കൊ­ണ്ടാവുമ­ത്രെ. പ്ര­ശ്‌­ന­ങ്ങ­ളില്‍ അ­വര്‍ ബാം പോ­ലെ പ്ര­വര്‍­ത്തി­ക്കു­ന്നു­വെ­ന്നാ­ണ് ക­ണ്ടെത്തല്‍.

വാ­സ്­ത­വ­ത്തില്‍ ആണ്‍­പെണ്‍­വ്യ­ത്യ­സ­മില്ലാതെ, പ്രാ­യ­ത്തി­ന്റെ അ­തിര്‍­വ­ര­മ്പു­ക­ളില്ലാ­തെ, വര്‍­ഷ­ങ്ങ­ളു­ടെ പ­ഴ­ക്ക­ത്തിലും സ­ഹോ­ദ­ര­ങ്ങള്‍ പ­ര­സ്പ­രം പോ­സ­റ്റീ­വ് എ­നര്‍­ജി പ­കര്‍­ന്നു­കൊ­ണ്ടി­രി­ക്കും.

എ­ന്നി­രു­ന്നാലും ജീ­വി­ത­ത്തില്‍ ആ­ഘാ­ത­ങ്ങള്‍ വ­രു­മ്പോള്‍ സു­ര­ക്ഷാ­കവ­ചം പോ­ലെ പ്ര­വര്‍­ത്തി­ക്കു­ന്ന­തില്‍ സ­ഹോ­ദ­ര­നെ­ക്കാള്‍ സ­ഹോ­ദ­രി­മാ­ര­ണത്രെ കൂ­ടു­തല്‍ നല്ല­തെ­ന്നാ­ണ് പ­റ­യു­ന്നത്. കാര­ണം അ­വര്‍ നാം പ­റ­യുന്ന­ത് മു­ഴു­വ­നും കേള്‍­ക്കു­ന്നു. കൂ­ടാ­തെ ന­മ്മു­ടെ പ്ര­ശ്‌­നങ്ങ­ളെ പ­രി­ഹ­രി­ക്കാന്‍ അ­വരു­ടെ ക­ഴി­വിന്റ പ­ര­മാവ­ധി പ്ര­യ­ത്‌­നി­ക്കു­കയും ചെ­യ്യും. അ­തോ­ടൊ­പ്പം സ്‌­നേ­ഹ­ത്തോ­ടെ ന­മ്മെ ചേര്‍­ത്തു നിര്‍­ത്തുന്നു.

400 കു­ടും­ബ­ങ്ങ­ളെ­യാ­ണ് പഠ­ന­വി­ധേ­യ­മാ­ക്കി­യത്. ഒ­രാ­ളു­ടെ വ­ളര്‍­ച്ച­യില്‍ മാ­താ­പി­താ­ക്ക­ളു­ടെ സം­ര­ക്ഷ­ണ­യെ­ക്കാള്‍ സ­ഹോ­ദ­ര­സ്‌­നേ­ഹ­ത്തി­നാ­ണ് കൂ­ടു­തല്‍ പ്രാ­മു­ഖ്യ­മെന്നും പഠ­നം വ്യ­ക്ത­മാ­ക്കു­ന്നു. മാ­താ­പി­താ­ക്ക­ളെ­ക്കാള്‍ ക­രു­ണ­യും വി­ശാ­ല­മ­ന­സ്­ക്ക­ത­യും ഉ­ള്ള­രാ­ണ് സ­ഹോ­ദ­ര­ങ്ങ­ളെ­ന്ന്് പഠ­നം ന­ടത്തി­യ ബ്രിം ഹാം യ­ങ് യൂ­നി­വേ­ഴ്‌­സി­റ്റി­യി­ലെ പ്രമു­ഖ ഗ­വേ­ഷ­ണയായ ലോ­റ പാ­ഡില്ല പ­റ­യു­ന്ന­ത്. ത­ങ്ങ­ളു­ടെ കു­ട്ടി­കള്‍­ക്കിട­യി­ലു­ള്ള പ­ര­സ്­പ­ര ധാ­ര­ണ­യും സ്‌­നേ­ഹവും വര്‍­ധി­പ്പി­ക്കാ­നാ­ണ് ചെ­റു­പ്പ­ക്കാരാ­യ മാ­താ­പി­താ­ക്ക­ളോ­ട് പാ­ഡില്ല­ക്ക് പ­റ­യാ­നു­ള്ള­ത്.

സ­ഹോദ­രി സ­ഹോ­ദ­രന്‍­മാര്‍ ത­മ്മി­ലു­ള്ള ശ­ത്രു­ത അവ­രെ കു­റ്റ­കൃ­ത്യ­ങ്ങ­ളി­ലേ­ക്ക് തി­രി­യാന്‍ ഇ­ട­യാ­ക്കു­മെ­ന്നും, മ­റ്റു ബ­ന്ധ­ങ്ങ­ളില്‍ കൂ­ടു­തല്‍ അ­ഗ്ര­സീ­വ് ആ­യി പെ­രു­മാ­റാ­നു­ള്ള സാധ്യ­ത വര്‍­ധി­പ്പി­ക്കു­ന്ന­തു­മായി ഈ പഠ­നം വ്യ­ക്ത­മാ­ക്കുന്നു.

സ­ഹോ­ദ­ര­ങ്ങള്‍ ത­മ്മില്‍ അ­ഭേ­ദ്യ­മാ­യി ഒ­രു ശ­ക്തി പ്ര­വര്‍­ത്തി­ക്കു­ണ്ടെന്നും എ­ന്നാല്‍ നാം ഇ­തുവ­രെ അ­തി­ന്റെ സ്വാ­ധീ­നം തി­രി­ച്ച­റി­ഞ്ഞി­ല്ലെന്നും സ­ഹ­ഗ­വേ­ഷ­കനാ­യ ജെ­യിം­സ് ഹാര്‍­പ്പര്‍ പ­റ­ഞ്ഞു. എ­ന്തൊ­ക്കെ പ­റ­ഞ്ഞാലും സ­ഹോ­ദ­ര­ങ്ങള്‍ ദൈ­വ­ത്തി­ന്റെ പ്ര­ത്യേ­ക സ­മ്മാ­ന­ങ്ങള്‍ ത­ന്നെ­യാ­ണ് എ­ന്നു പ­റ­യാ­തെ വ­യ്യ.

Advertisement