തിരുവന്തപുരം: സിസ്റ്റര്‍ ആന്‍സിയുടെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സെക്രട്ടറി കെ.കെ.ഷൈലജ ടീച്ചര്‍. കേസ് അട്ടിമറിക്കാന്‍ ഉന്നതങ്ങളില്‍ നിന്ന് ഇടപെടല്‍ ഉള്ളതായി സംശയിക്കുന്നുവെന്നും ഷൈലജ ടീച്ചര്‍ പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് 17നാണ് തിരുവന്തപുരം പൂങ്കുളത്തെ ഹോളി സ്പിരിച്വല്‍ കോണ്‍വെന്റെില്‍ താമസിക്കുന്ന സിസി്റ്റര്‍ മേര് ആന്‍സിയുടെ മൃതദേഹം കോണ്‍വെന്റിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. വാട്ടര്‍ ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു പോലീസിന്റെ പ്രാദമിക നിഗമനം.

എന്നാല്‍ പിന്നീട് സിസ്റ്റര്‍ ആത്മഹത്യ ചെയ്തതാണെന്നായിരുന്നു പോലീസ് നിലപാട്. സിസ്റ്റര്‍ ആന്‍സി മേരിയുടെ മരണം പ്രഥമദൃഷ്ട്യാ സംശയം തോന്നിക്കുന്നതാണെന്ന് മനുഷ്യാവകാശ കമീഷന്‍ ആക്ടിങ് ചെയര്‍മാന്‍ ഇ.കെ. ഗംഗാധരന്‍ പറഞ്ഞിരുന്നു. സിസ്റ്റര്‍ മരിച്ച പൂങ്കുളത്തെ ഹോളിസ്പിരിറ്റ് കോണ്‍വെന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സിസ്റ്റര്‍ മേരി മരിച്ചുകിടന്ന വാട്ടര്‍ ടാങ്ക്, കോണ്‍വെന്റ് എന്നിവിടങ്ങളില്‍ നിന്ന് മനുഷ്യാവകാശ കമീഷന്‍ അംഗങ്ങള്‍ തെളിവെടുപ്പും നടത്തിയിരുന്നു.