Categories

Headlines

സിറിയയില്‍ സമാധാനദൗത്യത്തിന് അറബ് ലീഗ് ആഹ്വാനം

ദമാസ്‌ക്കസ്:  സിറിയയില്‍ പതിനൊന്നു മാസമായി തുടരുന്ന ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുമായി ചേര്‍ന്നുള്ള  സമാധാന ദൗത്യത്തിന് അറബ് ലീഗ് ആഹ്വാനം ചെയ്തു.

അറബ് ലീഗിന്റെ നിരീക്ഷണ സംഘം സിറിയയില്‍ തമ്പടിച്ചിട്ടും പ്രക്ഷോഭവും അടിച്ചമര്‍ത്തലുകളും തുടരുന്ന സാഹചര്യത്തിലാണു പുതിയ സംരംഭത്തിന് അറബ് ലീഗ് ആഹ്വാനം ചെയ്യുന്നത്. സിറിയയുടെ അധികാരം പ്രസിഡന്റ് ബശര്‍ അല്‍ അസദ് കൈമാറണമെന്ന് നിര്‍ദ്ദേശിക്കുന്ന കരാര്‍ നേരത്തെ സിറിയ തള്ളിയിരുന്നു. കരാറിന് രക്ഷാസമിതിയുടെ പിന്തുണ ലഭിക്കുന്നതിനായി ലീഗ് മേധാവി നബീല്‍ അല്‍ അറബി കഴിഞ്ഞ ദിവസം ന്യൂയോര്‍ക്കിലെത്തിയിരുന്നു.

പ്രതിഷേധം തുടരുന്ന പ്രതിപക്ഷവുമായി ചര്‍ച്ച നടത്താനും കെയ്‌റോയില്‍ ചേര്‍ന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ തീരുമാനമായി .സിറിയയിലെ പ്രക്ഷോഭത്തിനു കാരണം സര്‍ക്കാരാണെന്നും യോഗം കുറ്റപ്പെടുത്തി. സര്‍ക്കാരും പ്രതിപക്ഷവും ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. 10 മാസത്തിലേറെയായി സിറിയയില്‍ തുടരുന്ന സൈനിക നടപടി അവസാനിപ്പിക്കാന്‍ അറബ് ലീഗ് സിറിയക്ക് അന്ത്യ ശാസനം നല്‍കിക്കഴിഞ്ഞു.

പ്രക്ഷോഭകര്‍ക്കെതിരായ അടിച്ചമര്‍ത്തല്‍ നടപടികള്‍ അവസാനിപ്പിക്കാമെന്നും രാഷ്ട്രീയ തടവുകാരെ വിട്ടയക്കാമെന്ന കരാറുമാണ് അറബ് ലീഗുമായി സിറിയ ഭരണകൂടം ഒപ്പിട്ടത്. ഈ മാസം 24ന് ടുണീഷ്യന്‍ തലസ്ഥാനമായ ടുണിസില്‍ വീണ്ടും യോഗം ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്യും. സിറിയയുമായുള്ള  നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന  നിര്‍ദേശവും ചര്‍ച്ചയില്‍ വന്നെങ്കിലും ഇതു നടപ്പാക്കുന്നത് ഓരോ രാജ്യങ്ങളുടെയും സ്വന്തം തീരുമാനത്തിനു വിട്ടു.

എന്നാല്‍ അക്രമം അവസാനിപ്പിക്കാന്‍ അറബ് ലീഗ് സംഘത്തിന് കഴിയാത്തത് വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്കുപ്രകാരം 8 മാസത്തിനിടെ 7000 ത്തിലേറെ പേര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്. ഹോംസ് നഗരത്തില്‍ രണ്ടു ദിവസമായി തുടരുന്ന ഏറ്റുമുട്ടലില്‍ ഒട്ടേറെ പേര്‍ കൊല്ലപ്പെട്ടു. മാര്‍ച്ചില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനു ശേഷം 7000 പേര്‍ സിറിയയില്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ഇതില്‍ 2000 പേര്‍ സൈനികര്‍ ആണെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ