കുറ്റിയാടി : സര്‍ക്കാരിന്റെ ഔദ്യോഗിക വിദ്യാഭ്യാസ പരിപാടികളിലും ചര്‍ച്ചകളിലും സുന്നി പണ്ഡിതര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്ന് കുറ്റിയാടി സിറാജുല്‍ ഹുദ 20ാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന ഉലമാ-ഉമറാ കോണ്‍ഫറന്‍സ് ആവശ്യപ്പെട്ടു.

അറബി, തിയോളജി, ഇസ്‌ലാമിക് സ്റ്റഡീസ് തുടങ്ങിയ വിഷയങ്ങളില്‍ അവഗാഹമുള്ള സുന്നി പണ്ഡിതന്മാര്‍ നേതൃത്വം നല്‍കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സ്വദേശത്തും വിദേശത്തും തുടര്‍പഠനത്തിനും ഗവേഷണത്തിനും സാധ്യമാകും വിധമുള്ള അംഗീകാരം നല്‍കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.എ.കെ.അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

പൊന്മള മുഹ്യുദ്ധീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. കോടമ്പുഴ ബാവ മുസ്‌ലിയാര്‍, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, അബ്ദുല്‍ കരിം അംജദി, പി.എ.ഹൈദ്രോസ് മുസ്‌ലിയാര്‍ , അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, വടശ്ശേരി ഹസ്സന്‍ മുസ്‌ലിയാര്‍, സാജിദ ഉമര്‍ ഹാജി, അബ്ദുല്‍ കരീം സഅദി, ദേവര്‍ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് ലിയാഖത്ത് ഹുസൈന്‍ മുഈനി, കെ.കെ.സൂപ്പി മാസ്റ്റര്‍, മുംതാസ് അലി ഹാജി, ഹസ്സന്‍ പൊയിലൂര്‍ പങ്കെടുത്തു. കെ.എസ് ആറ്റകോയ കുമ്പോല്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. ചീയ്യൂര്‍ അഹ്മദ് മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.