കുറ്റിയാടി (കോഴിക്കോട്): കുറ്റിയാടി സിറാജുല്‍ ഹുദാ എജുക്കേഷണല്‍ കോംപ്ലക്‌സിന്റെ 20ാം വാര്‍ഷിക സമ്മേളനത്തിന് പ്രൗഢമായ തുടക്കം. മൂന്നു നാള്‍ നീണ്ടുനില്‍ക്കുന്ന സമ്മേളന പരിപാടികള്‍ തമിഴ്‌നാട് സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് കലന്തര്‍ മസ്താന്‍ അറഹ്മാനി ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. സൈനുല്‍ ആബിദീന്‍ ബാഖഫി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.സയ്യിദ് അലി ബാഫഖി തങ്ങള്‍, ബാവാ തങ്ങള്‍ അവേലം, ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ പങ്കെടുത്തു.

Subscribe Us:

വെള്ളിയാഴ്ച രാത്രി നടന്ന ആത്മീയ സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് അബ്ദുറഹ്മാന്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു. സയ്യിദ് അഹ്മദ് ഹുസൈന്‍ ശിഹാബ് തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പയ്യനാട്, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ സംസാരിച്ചു.

ശനിയാഴ്ച രാവിലെ നടക്കുന്ന ആദര്‍ശ സദസ്സ് എ പി മുഹമ്മദ് മുസ്‌ലിയാരും ഉച്ചക്ക് രണ്ടിനു നടക്കുന്ന സെമിനാര്‍ ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും ഉദ്ഘാടനം ചെയ്യും.വൈകീട്ട് പ്രാസ്ഥാനിക സമ്മേളനം, ഓപ്പണ്‍ ഫോറം എന്നിവയും നടക്കും. സമ്മേളനം ഞായറാഴ്ച വൈകീട്ട് പൊതുസമ്മേളനത്തോടെ സമാപിക്കും.