ന്യൂദല്‍ഹി: വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി സഹകരിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച തുടങ്ങിയെന്ന് ഐ എന്‍ എല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് സിറാജ് ഇബ്രാഹിം സേട്ട്. എല്‍ ഡി എഫില്‍ നിന്ന് തങ്ങള്‍ക്ക് അര്‍ഹമായ പരിഗണന ലഭിച്ചിട്ടില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പറഞ്ഞു. യു ഡി എഫ് ബന്ധം സംബന്ധിച്ച അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്റേതായിരിക്കും.

നിലവില്‍ ഇടതുമുന്നണിക്ക് പിന്തുണ നല്‍കുന്നുണ്ടെങ്കിലും ഐ എന്‍ എലിനെ മുന്നണിയിലെടുത്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി രൂപീകരണ കാലം മുതല്‍ കൈക്കൊണ്ട നിലപാടില്‍ നിന്ന് ഐ എന്‍ എല്‍ പിന്‍വാങ്ങുന്നതെന്നാണ് സൂചന.

സമൂഹത്തോടുള്ള ബാധ്യത ഐ എന്‍ എല്‍ നിറവേറ്റി/പി എം എ സലാമുമായി അഭിമുഖം