കോഴിക്കോട്: ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെട്ട മലയാളിതാരം സിനി ജോസ് സത്യം തുറന്ന് പറയണമെന്ന് ഇന്ത്യയുടെ എക്കാലത്തെയും മികച്ച വനിതാ അത്‌ലറ്റ് പി.ടി ഉഷ.

‘പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരെല്ലാമാണെന്ന് സിനി വ്യക്തമാക്കണം. പിടിക്കപ്പെട്ടവര്‍ സത്യം തുറന്ന് പറഞ്ഞാല്‍ പുതിയ കുട്ടികള്‍ക്ക്ത് ഗുണകരമാവും. മിക്കകുട്ടികളും ഇരകളാവുകയാണ്. പിടിക്കപ്പെട്ടാല്‍ ഒറ്റപ്പെടുമെന്ന കാര്യം ഇവരോര്‍ക്കണം. യഥാര്‍ത്ഥത്തില്‍ വിദേശ കോച്ചുമാരാണ് പ്രശ്‌നക്കാര്‍. വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണം’. ഉഷ പറഞ്ഞു.

Subscribe Us:

1998 മുതലാണ് ഇന്ത്യന്‍ താരങ്ങള്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുന്നതായി കണ്ട് തുടങ്ങിയെന്നും അധികൃതര്‍ പ്രതികരിക്കാഞ്ഞത് കൊണ്ടാണ് ഇത്തരം പ്രശ്‌നങ്ങള്‍ തുടര്‍ക്കഥയാകുന്നതെന്നും ഉഷ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് സിനി ഉള്‍പ്പെടെ മൂന്ന് മലയാളി കായിക താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ വ്യക്തമായത്. ലോങ് ജംപ് താരം ഹരികൃഷ്ണന്‍, റിലേ താരം ടിയാന മേരി തോമസ് എന്നിവരാണ് പിടികൂടിയ മറ്റുള്ളവര്‍.

ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നിവയില്‍  400 മീറ്റര്‍ റിലേ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ ജേതാവാണ് സിനി ജോസ്. ഇതേ വിഭാഗത്തിലെ തന്നെ താരമാണ് ടിയാന മേരി തോമസ്.