എഡിറ്റര്‍
എഡിറ്റര്‍
സിനിയ്ക്കും ടിയാനയ്ക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കാനാകില്ല
എഡിറ്റര്‍
Tuesday 19th June 2012 11:25am

ന്യൂദല്‍ഹി: ഉത്തേജക മരുന്ന് വിവാദത്തില്‍പ്പെട്ട സിനി ജോസിന്റേയും ടിയാനയുടേയും ഒളിമ്പിക്‌സ് പ്രതീക്ഷള്‍ക്ക് വിരാമം. താരങ്ങളുടെ ശിക്ഷ രണ്ട് വര്‍ഷം ആക്കണമെന്ന് ആവശ്യപ്പെട്ട് ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ സി.എ.എസ്സിന് അപ്പീല്‍ നല്‍കിയതാണ് താരങ്ങള്‍ക്ക് തിരിച്ചടിയായത്.

ഈ അപ്പീല്‍ നിലനില്‍ക്കുന്നതുകൊണ്ട് കസാഖിസ്ഥാനില്‍ ഈ മാസം അവസാനം നടക്കുന്ന ഒളിമ്പിക്‌സ് യോഗ്യതാമത്സരത്തില്‍ പങ്കെടുക്കാന്‍ ഇരുവര്‍ക്കും കഴിയില്ല. ഇതോടെ താരങ്ങളുടെ ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ക്ക് തിരിച്ചടി നേരിട്ടു.

നേരത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചത് കണ്ടുപിടിച്ചതിനെ തുടര്‍ന്ന് നാഡ ഇവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. പിന്നീട് ഈ ശിക്ഷയില്‍ ഇളവ് വരുത്തുകയായിരുന്നു. എന്നാല്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് അത്‌ലറ്റിക് ഫെഡറേഷന്‍ അപ്പീല്‍ നല്‍കിയത്.

Advertisement