ഇത് സിംഗിള്‍സ് പീസ് ആഭരണങ്ങളുടെ കാലം. മാല, വള, കമ്മല്‍, മോതിരം ഇതില്‍ ഏതെങ്കിലും ഒന്നുമതി ആഭരണമായിട്ട്. ശരീരം മുഴുവന്‍ ആഭരണം അണിഞ്ഞ് നടക്കുന്ന പണ്ടത്തെ യുവതയുടെ കാലത്തിനാണ് ഇന്ന് അന്ത്യം കുറിച്ചത്.

Ads By Google

Subscribe Us:

ഒന്നേ ധരിക്കുന്നുള്ളുവെങ്കിലും ആ ഒന്നിന് നല്ല എടുപ്പുണ്ടായിരിക്കണമെന്നാണ് പൊതുവെയുള്ള പക്ഷം. വ്യത്യസ്തമായ രീതിയിലുള്ള പെന്റന്റ് തൂക്കിയ നേര്‍ത്ത ആഭരണങ്ങളാണ് ഇന്നത്തെ പുതിയ ട്രെന്‍ഡ്.

സിംഗിള്‍സ് പീസ് ജ്യുവലറി എന്ന ആശയം ചെലവ് ചുരുക്കാന്‍ സഹായിക്കുമെങ്കിലും  പ്ലാറ്റിനവും വൈരവുമൊക്കെയാണ് തിരഞ്ഞെടുക്കന്നതെങ്കില്‍ കീശകാലിയാകുമെന്നതില്‍ സംശയവും വേണ്ട. കീശ കാലിയാകാത്ത രീതിയില്‍ വെള്ളയില്‍ സെമി പ്രഷ്യസ് സ്‌റ്റോണ്‍ പതിച്ച ആഭരണങ്ങള്‍ ആഭരണങ്ങളും സ്വര്‍ണം പൂശിയ വെള്ളി ആഭരണങ്ങളും ഇന്നത്തെ ടീനേജുകാരുടെ മനം കവരുന്നുണ്ട്.

മുത്തുകളും ശംഖുകളും നൂലുമൊക്കെ ഉപയോഗിച്ചുള്ള വ്യത്യസ്തമാര്‍ന്ന ആഭരണങ്ങളാണ് ഇന്ന് ഏവരുടേയും മനം കവരുന്നത്. ടെറാകോട്ട ആഭരണങ്ങളും സിംഗിള്‍ പീസ് ആഭരണമായി ഉപയോഗിക്കാം.