കോഴിക്കോട്: അഞ്ചുദശകത്തോളം സിനിമാഗാനശാഖയിലെ സജീവസാന്നിധ്യമായിരുന്ന ഗായകന്‍ കെ.ആര്‍ വേണു അന്തരിച്ചു. ഉദരസംബന്ധമായ രോഗങ്ങളെത്തുടര്‍ന്ന് ചികില്‍സിയിലായിരുന്നു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞദിവസം രാത്രിയിലായിരുന്നു അന്ത്യം.

സിനിമാഗാനരംഗത്തും ഹിന്ദുസ്ഥാനി സംഗീതത്തിലും മാപ്പിളപ്പാട്ടിലും ഒരു കാലത്ത് നിറഞ്ഞ സാന്നിധ്യമായിരുന്നു. കോഴിക്കോട്ടെ പ്രശസ്തമായ ‘ഹട്ടന്‍സ്’ ഓര്‍ക്കസ്ട്രയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കോഴിക്കോട്ടെ സംഗീതപരിപാടികളില്‍ പതിവായി പാടിയിരുന്ന വേണു ലേഡീസ് ഹോസ്റ്റല്‍, മനസ്, ചുഴി എന്നീ സിനിമകളില്‍ പിന്നണി പാടിയിട്ടുണ്ട