എഡിറ്റര്‍
എഡിറ്റര്‍
അച്ഛനെ ക്ഷണിക്കാതെ ജസീകയുടെ വിവാഹം
എഡിറ്റര്‍
Friday 8th November 2013 5:08pm

Jessica-Simpson

പിണക്കത്തിലാണെങ്കില്‍ അച്ഛനെ പോലും വിവാഹത്തിന് ക്ഷണിക്കില്ലെന്നാണ് ഗായിക ജെസീക്ക സിംപ്‌സണിന്റെ നിലപാട്. വെറുതേ പറയുക മാത്രമല്ല, ജെസീക്ക അങ്ങനെ തന്നെ ചെയ്യുകയും ചെയ്തു.

അച്ഛനോട് ജെസീക്കയ്ക്ക് ഇത്ര വിരോധത്തിന്റെ കാരണം എന്താണെന്നാണ് പാപ്പരാസികള്‍ അന്വേഷിക്കുന്നത്. കാരണവും അവര്‍ കണ്ടുപിടിച്ചു. ജസീക്കയുടെ പിതാവ് ജോ താനൊരു സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതാണത്രേ ജസീക്കയെ ചൊടിപ്പിച്ചത്.

ജോ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചത് ജസീക്കയ്ക്ക് രസിച്ചിട്ടില്ലെന്നാണ് പാപ്പരാസികള്‍ പറയുന്നത്. വിവാഹത്തിന് അച്ഛനെ ക്ഷണിച്ചാല്‍ വല്ല കുഴപ്പവുമുണ്ടാകുമോ ഇതാണത്രേ ജസീകയുടെ ഭയം.

ജസീകയും കാമുകനായ മുന്‍ ഫുട്‌ബോളര്‍ എറിക് ജോണ്‍സണും ഉടനെ വിവാഹിതരാകാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അച്ഛനോട് വെറുപ്പുള്ളത് കൊണ്ടല്ല വിവാഹത്തിന് ക്ഷണിക്കാത്തതെന്നും മറ്റ് പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാനാണ് ഒഴിവാക്കുന്നതെന്നുമാണ് ജസീക്കയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

Advertisement