എഡിറ്റര്‍
എഡിറ്റര്‍
സിങ്കം ത്രീയുടെ ലൈവ് സ്ട്രീമിംങ് ഇന്റര്‍നെറ്റില്‍
എഡിറ്റര്‍
Friday 10th February 2017 11:15am

s3

 

ചെന്നൈ: സൂര്യ നായകനായ സിങ്കം ത്രീയുടെ ലൈവ് സ്ട്രീമിംങ്ങ് തമിഴ് റോക്കേഴ്‌സ് ഇന്റര്‍ നെറ്റില്‍ ആരംഭിച്ചു. ഇന്നലെ റിലീസായ ചിത്രത്തിന്റെ പ്രദര്‍ശനവുമായാണ് തമിള്‍ റോക്കേഴ്‌സ് രംഗത്തെത്തിയിരിക്കുന്നത്. സിനിമയുടെ റിലീസിനു മുമ്പ് തന്നെ ചിത്രം റിലീസായ ഉടന്‍ തങ്ങള്‍ ചിത്രം പ്രദര്‍ശിപ്പിക്കും എന്ന വെല്ലുവിളിയുമായി തമിഴ് റോക്കേഴ്‌സ് രംഗത്തെത്തിയിരുന്നു.


Also read ‘മിസ്റ്റര്‍ ട്രംപ് അതൊന്നും നിങ്ങളുടെ അധികാര പരിധിയിലല്ല’: ട്രംപിനെ വിടാതെ കോടതി വിധികള്‍ 


ചിത്രം ചോര്‍ത്തിയാല്‍ അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ആറുമാസത്തിനുള്ളില്‍ ജയിലിനുള്ളിലാകുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജ്ഞാനവേല്‍ ഫേസ്ബുക്കിലൂടെ പ്രതികരിച്ചിരുന്നു. നിര്‍മ്മാതാവിന്റെ പോസ്റ്റിനു മറുപടിയായി മണ്ടനായ നിര്‍മ്മാതാവ് എഫ്.ബി ലൈവ് എന്ന ആശയം എല്ലാവരിലും എത്തിക്കുകയാണെന്നു തമിള്‍ റോക്കേഴ്‌സ് പരിഹസിച്ചിരുന്നു.

റിലീസിംങ് ചിത്രങ്ങളുടെ വ്യാജ പകര്‍പ്പുകള്‍ ഇന്റര്‍നെറ്റിലൂടെ പ്രദര്‍ശപ്പിക്കുന്ന തമിള്‍ റോക്കേഴ്‌സ് സിനിമാ മേഖലയ്ക്ക് ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ടും പൊലീസിനു ഫലപ്രദമായി ഇവരെ നേരിടാന്‍ കഴിഞ്ഞിട്ടില്ല. മലയാള സിനിമ പുലിമുരുകന്‍ ചോര്‍ത്തിയ കേസുമായി ബന്ധപ്പെട്ട് ചെന്നൈയിലെ ഫ്‌ളാറ്റ് റെയ്ഡ് ചെയത് പൊലീസം സംഘം വൈബ്‌സൈറ്റ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയതിരുന്നെങ്കിലും കണ്ണിയിലെ മുഴുവന്‍ പേരെയും പിടി കൂടാന്‍ കഴിഞ്ഞിട്ടില്ല.

Advertisement