ഡെറാഡൂണ്‍: വന്ദേമാതരവും ജനഗണമനയും പാടാന്‍ കഴിയാത്തവര്‍ ഉത്തരാഖണ്ഡിന് പുറത്ത് പോകണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ധന്‍സിങ് റാവത്ത്.

Subscribe Us:

ദേശഭക്തിഗാനവും ദേശീയഗാനവും കോളേജുകളിലും സ്‌കൂളുകളിലും നിര്‍ബന്ധമാക്കണമെന്നും ഇദ്ദേഹം പറയുന്നു. റൂര്‍ക്കി പ്രൈവറ്റ് കോളേജില്‍ നടന്ന ചടങ്ങിനിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം. ഉത്തരാഖണ്ഡില്‍ താമസിക്കണമെന്നുണ്ടെങ്കില്‍ നിങ്ങള്‍ വന്ദേമാതരം പാടിയേ തീരൂവെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

ഇത് തോന്നുമ്പോള്‍ പാടിയാല്‍ പോര. ദേശീയഗാനം എല്ലാദിവസവും രാവിലെ 10 മണിക്കും ദേശഭക്തിഗാനമായ വന്ദേമാതരം വൈകീട്ട് നാല് മണിക്ക് ആലപിക്കണമെന്നുമാണ് മന്ത്രിയുടെ നിര്‍ദേശം.

അതേസമയം സംഭവം വിവാദമായതോടെ ഇത്തരമൊരു പ്രസ്താവന താന്‍ നടത്തിയിട്ടില്ലെന്നും മാധ്യങ്ങള്‍ തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തി നല്‍കിയതാണെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം.


Dont Miss ജിഷ്ണുവിന്റെ വീട്ടില്‍ നിരാഹാരസമരവുമായി നാട്ടുകാരും: സഹോദരിയെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം 


മാധ്യമങ്ങള്‍ എന്റെ പ്രസ്താവന മുഴുന്‍ നല്‍കിയില്ല. ഞങ്ങള്‍ ആളുകളില്‍ നിന്നും അഭിപ്രായം ശേഖരിക്കുകയായിരുന്നു. അടുത്ത പടിയായി വന്ദേമാതരം സ്‌കൂളുകളില്‍ നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറയുന്നു.

ഉത്തരാഖണ്ഡിലെ എല്ലാ ജനങ്ങളും വന്ദേമാതരം ചൊല്ലിയിരിക്കും. അതിനെ ആരും എതിര്‍ക്കില്ല. അത് വെറുമൊരു പാട്ട് മാത്രമല്ലെന്നും അദ്ദേഹം പറയുന്നു.

സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റികളിലും ദേശീയപതാക ഉയര്‍ത്തേണ്ടത് നിര്‍ബന്ധമാക്കുമെന്ന വിവാദ പ്രസ്താവനക്ക് പിന്നാലെയായിരുന്നു മന്ത്രിയുടെ ഈ പുതിയ പ്രസ്താവനയും.