Categories

സിന്ധു ജോയി സി.പി.ഐ.എം വിട്ടു

തിരുവനന്തപുരം: എസ്.എഫ്.ഐ മുന്‍ സംസ്ഥാന പ്രസിഡന്റ് സിന്ധുജോയി സി.പി.ഐ.എമ്മില്‍ നിന്നു രാജിവച്ചു. പാര്‍ട്ടി അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് സിന്ധുജോയി അറിയിച്ചു. അതിനിടെ പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് സിന്ധു ജോയിയെ പുറത്താക്കിയതായി സി.പി.ഐ.എം അറിയിച്ചിട്ടുണ്ട്.

രാജി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് കൈമാറി. എസ്.എഫ്.ഐ യുടെ ദേശീയ വൈസ് പ്രസിഡന്റ് ആയിരുന്ന സിന്ധുജോയി വൈസ് പ്രസിഡന്റ് സ്ഥാനവും രാജിവയ്ക്കും.

കുറേ നാളായി സ്ി.പി.ഐ.എമ്മുമായി അകല്‍ച്ചയിലായിരുന്നു സിന്ധു ജോയി. പാര്‍ട്ടി തനിക്ക് വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്ന ആരോപണമാണ് സിന്ധു ഉന്നയിച്ചിരുന്നത്. തന്നെക്കാള്‍ യോഗ്യത കുറഞ്ഞവര്‍ക്ക് പാര്‍ട്ടി ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കിയെന്നും അവര്‍ പരാതിപ്പെട്ടിരുന്നു.

പാര്‍ട്ടി തന്നെ നിരന്തരമായി അവഗണിച്ചു. പാര്‍ട്ടിക്കുവേണ്ടി ജീവന്‍പോലും നഷ്ടപ്പെടുത്താന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ വേണ്ട പരിഗണന ലഭിച്ചില്ല. പ്രകടനങ്ങള്‍ക്കും സമരങ്ങള്‍ക്കും ഉപയോഗിച്ച ശേഷം വലിച്ചെറിയുകയാണ് പാര്‍ട്ടി ചെയ്തിരിക്കുന്നതെന്നും ഏറെ വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും സിന്ധു ജോയ് വ്യക്തമാക്കി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിന്ധുജോയ് മത്സരിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ പുല്‍പ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെയും ലോക്‌സഭയില്‍ ഏറണാകുളത്ത് കെ.വി. തോമസിനെതിരെയും സിന്ധുജോയി മത്സരിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി തനിക്ക് സുരക്ഷിതമല്ലാത്ത് സീറ്റുകളാണ് നല്‍കിയതെന്ന് സിന്ധുജോയി കുറ്റപ്പെടുത്തിയിരുന്നു.

എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിന്നും ഒഴിഞ്ഞു രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഡി.വൈ.എഫ്.ഐയില്‍ ചുമതലകളൊന്നും തന്നെ സിന്ധുവിന് നല്‍കിയിരുന്നില്ല. നേതൃത്വത്തിന്റെ ഇത്തരം നിലപാടില്‍ പ്രതിഷേധിച്ചാണ് സിന്ധുജോയിയുടെ രാജി.

പിണറായി നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടു

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നല്‍കിയ ഉറപ്പ് ലംഘിക്കപ്പെട്ടതാണ് സിന്ധു ജോയിയെ പാര്‍ട്ടിയില്‍ നിന്ന് അകലാന്‍ പ്രേരിപ്പച്ചതെന്നാണ് സൂചന. രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകള്‍ ഒഴിവ് വന്നപ്പോള്‍ സി.പി.ഐ.എമ്മിന് ലഭിക്കുന്ന രണ്ട് സീറ്റില്‍ ഒന്ന് സിന്ധുവിന് നല്‍കാമെന്നായിരുന്നു വാഗ്ദാനം. സി.പി.ഐ.എം സെക്രട്ടറി എ.കെ.ജി സെന്ററിലേക്ക് വിളിച്ചുവരുത്തിയാണ് സിന്ധുവിന് ഈ വാഗ്ദാനം നല്‍കിയത്. വാക്ക് പറഞ്ഞാല്‍ പാലിക്കുന്നയാളാണ് പിണറായി അതുകൊണ്ട് സിന്ധു രാജ്യസഭാംഗത്വം മനസ്സില്‍ താലോലിക്കുകയും ചെയ്തു.

എന്നാല്‍ 2010 ഏപ്രിലില്‍ രാജ്യസഭയിലേക്ക് പോകേണ്ടവരെ പാര്‍ട്ടി സെക്രട്ടേറിയേറ്റ് തിരഞ്ഞെടുത്തപ്പോള്‍ അതില്‍ സിന്ധുവില്ലായിരുന്നു. ടി.എന്‍.സീമയ്ക്കും കെ.എന്‍.ബാലഗോപാലിനുമായിരുന്നു സീറ്റ്. ഇതോടെ പാര്‍ട്ടിയുമായി അവര്‍ അകലാന്‍ തുടങ്ങി. അടുത്തത് നിയമസഭാ ടിക്കറ്റാണ്. ജില്ലാക്കമ്മിറ്റികളൊന്നു പോലും സിന്ധുവിന്റെ പേര് നിര്‍ദേശിച്ചില്ല. അക്കാര്യം സംസ്ഥാന നേതൃത്വവും പരിഗണിച്ചില്ല.

എസ്.എഫ്. ഐ നേതാവായിരിക്കെ സ്വാശ്രയ സമരത്ത് കത്തിജ്വലിച്ചു നിന്ന സിന്ധുജോയിയെ ആ സമയത്ത് ഉമ്മന്‍ചാണ്ടിക്കെതിരെ മത്സരത്തിനിറക്കി സി.പി.ഐ.എം ഉപയോഗപ്പെടുത്തുകയായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളത്ത് കെ.വി തോമസിനെതിരെയും മത്സരിപ്പിച്ചു. രണ്ടും തോല്‍വി ഉറപ്പുള്ള സീറ്റുകളായിരുന്നു.

കോട്ടയം ജില്ലയിലെ വടയാര്‍ സ്വദേശിയായ സിന്ധുവിന് അമ്മയും അഛനുമില്ല. ഒരു സഹോദരിയും സഹോദരനുമുണ്ട്. മൂന്നുപേരില്‍ മൂത്തത് സിന്ധുതന്നെ. സഹോദരന്‍ യുഎശില്‍ സോഫ്റ്റുവെയര്‍ എന്‍ജിനീയര്‍. സഹോദരി വിവാഹിത. എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റായിരുന്നു. കേരളയൂണിവേഴ്്‌സിറ്റിയില്‍ നിന്നു ഡോക്ടറേറ്റ് നേടി.

Tagged with:

7 Responses to “സിന്ധു ജോയി സി.പി.ഐ.എം വിട്ടു”

 1. sagav

  സ്ഥാന മോഹികള്‍ക്ക് സിപിഎം ല്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യത ഇല്ല

 2. Anu

  A true Dialetical Materialist resigns .CPIM shall be eroded..HA HA

 3. Ashif Azeez

  കാലും പോയി …Sindu ന്റെ കാറ്റും പോയി

  @Anu A true Dialetical Materialist resigns .CPIM shall be eroded….
  Good Comment

 4. sfi

  NJANGALUDE DHEERA SAKHAKKALE KONNU THALLIYAVARUDE KOOTTATHILEK..POKUNNA, RAKSTHA SAKSHIKALE APAMAANICHA NINGALUDE MUKHATHU KAARI THUPPUNNU NJANGAL KERALATHILE VIDYARTHI SAMOOHAM..

 5. abi

  കഷ്ടം…സീറ്റ്‌ നല്‍കുന്നത് പിണറായി ആണെന്ന് സിണ്ടുവിനോട് ആരാ പറഞ്ഞത്..? സിന്ധുവിനു രാഹുല്‍ ഗാന്ധി യുടെ ഇന്റര്‍വ്യൂ അട്ട്ണ്ട് ചെയ്തു കൂടെ?

 6. all the best for your bright future

  all the best for your bright future

 7. Shiju

  a wonderful Chamaeleo…

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.