കേരളത്തിലെ സ്ത്രീസമൂഹത്തെ ആകെ തന്നെ അപമാനിക്കുന്ന രീതിയില്‍ കേരളത്തിന്റെ ബഹുമാന്യനായ പ്രതിപക്ഷ നേതാവ് സഖാവ് വി.എസ് അച്യുതാനന്ദന്‍ പ്രസ്താവനയുമായി രംഗത്തേക്ക് വരേണ്ട കാരണമെന്താണെന്ന് നമുക്ക് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വി.എസ് ഇപ്പോ എന്നെ കുറിച്ചാണോ ചോദിച്ചു കൊണ്ടിരിക്കുന്നത്, എന്നെ കോണ്‍ഗ്രസ് കറിവേപ്പിലയാക്കി എന്നാണ് പറയുന്നത്. എന്നെയും ഗൗരിയമ്മയേയും പോലെ ഒട്ടനവധി ആളുകളെ സി.പി.ഐ.എം കറിവേപ്പിലാക്കി. അങ്ങനെയുള്ള ഒട്ടനവധി ആളുകള്‍ ഇങ്ങോട്ട കടന്നുവരാനിരിക്കുന്നതേയുള്ളു.

പിറവം തിരഞ്ഞെടുപ്പ് യോഗത്തിനിടെ വി.എസ് അച്യുതാനന്ദന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു സിന്ധുജോയി.