എഡിറ്റര്‍
എഡിറ്റര്‍
മകാവു ഓപ്പണ്‍: സിന്ധു ഫൈനലില്‍
എഡിറ്റര്‍
Saturday 30th November 2013 11:24pm

sindhuhappy

മകാവു: ഇന്ത്യയുടെ പി.വി സിന്ധു മകാവു ഓപ്പണ്‍ ഗ്രാന്‍പ്രീ ഗോള്‍ഡ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിച്ചു. സെമിയില്‍  ചൈനയുടെ ക്വിന്‍ ജിന്‍ജിങ്ങിനെ തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം കലാശ പോരിന് അര്‍ഹയായത്.

ഒരു മണിക്കൂര്‍ എട്ട് മിനിറ്റ് നീണ്ട് നിന്ന് മത്സരത്തിനൊടുവില്‍ 21-13, 18-21, 21-19 എന്ന സ്‌കോറിനായിരുന്നു ലോക പതിനെന്നാം നമ്പറായ സിന്ധുവിന്റെ ജയം. ലോക മുപ്പതാം റാങ്കുകാരിയും ഏഴാം സീഡുമായ കാനഡയുടെ ലി മിഷല്ലെയാണ് ഫൈനലില്‍ ഇന്ത്യന്‍ താരത്തിന്റെ എതിരാളി.

മെയ് മാസത്തില്‍ മലേഷ്യന്‍ ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ കിരീടം നേടിയ ശേഷം ഇതാദ്യമായാണ് സിന്ധു ഒരു പ്രധാന ടൂര്‍ണ്ണമെന്റിന്റെ ഫൈനലില്‍ ഇടം പിടിക്കുന്നത്.

ടൂര്‍ണ്ണമെന്റില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന സിന്ധു നേരത്തെ ഹോങ്കോങിന്റെ സാ കാ ചാനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെമിയില്‍ കടന്നത്. 29 മിനിറ്റ് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ 21-17, 21-12 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.

ചാമ്പ്യന്‍ഷിപ്പിലെ ടോപ് സീഡാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവായ സിന്ധു.  കിരീടനേട്ടത്തോടെ സീസണ്‍ അവസാനിപ്പിക്കാനുള്ള സുവര്‍ണ്ണാവസരമാണ് സിന്ധുവിന് കൈവന്നിരിക്കുന്നത്.

Advertisement