എഡിറ്റര്‍
എഡിറ്റര്‍
ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്നും സൈമണ്‍ വിരമിക്കുന്നു
എഡിറ്റര്‍
Tuesday 12th June 2012 10:58am

മെല്‍ബണ്‍:മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ഓപ്പണര്‍ സൈമണ്‍ കാറ്റിക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറയുന്നു. കഴിഞ്ഞ ദിവസമാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഇക്കാര്യം അറിയിച്ചത്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 56 ടെസ്റ്റുകളാണ് സൈമണ്‍ കളിച്ചിട്ടുള്ളത്. 45.03 റണ്‍സിന്റെ ആവറേജില്‍ 4188 റണ്‍സാണ് സൈമണ്‍ നേടിയിട്ടുള്ളത്. 36 കാരനായ സൈമണ്‍ ഇംഗ്ലീഷ് കണ്‍ട്രി മത്സരത്തില്‍ ഹാംഷെയറിന് വേണ്ടി നിലവില്‍ കളിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്നും വിരമിച്ചുകഴിഞ്ഞാലും ടീമുമായും ടീമംഗങ്ങളുമായും നല്ല ബന്ധം പുലര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്കുമായുണ്ടായ ചില അഭിപ്രായവ്യത്യാസങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ടെന്നുമാണ് അറിയുന്നത്.

കുടുംബവുമായി കൂടുതല്‍ സമയം ചിലവഴിക്കേണ്ടതിനാലാണ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതെന്നാണ് ക്രിക്കറ്റ് ബോര്‍ഡിന് നല്‍കിയ കത്തില്‍ പറയുന്നത്.

Advertisement