എഡിറ്റര്‍
എഡിറ്റര്‍
സിംട്രോണിക്‌സ് 10.1 ഇഞ്ചുള്ള ആന്‍ഡ്രോയിഡ് ടാബ്ലെറ്റ് ഇറക്കുന്നു
എഡിറ്റര്‍
Monday 18th February 2013 1:33pm

ന്യൂദല്‍ഹി: അതിനൂതന സാങ്കേതിക വിദ്യയുമായി സിംട്രോണിക്‌സ് എക്‌സ് പാഡ് എക്‌സ്-1010 ടാബ്ലെറ്റ് പുറത്തിറക്കുന്നു. 10.1 ഇഞ്ച് കപ്പാസിറ്റിയുള്ള മള്‍ട്ടി ടെച്ച് ഡിസ്‌പ്ലേയാണ് സിംട്രോണിക്‌സിനുള്ളത്. 1024X600 പിക്‌സല്‍ ഉള്ള ടാബ്ലെറ്റിന് 8499 രൂപയാണ് വില

Ads By Google

സിംട്രോണിക്‌സ് പുതിയ ടാബ്ലെറ്റില്‍ 1.2 GHZ A8 കോര്‍ട്ടക്‌സ് പ്രോസ്സസറും 1 GB റാമും ഉണ്ടാകും.എന്നാല്‍ അകെ ഉള്ള ഇന്റേണല്‍ മെമ്മറി 8 GB യാണ്. എന്നാല്‍ 32 വരെ ഇത് വികസിപ്പിക്കാന്‍ പറ്റു എന്നത് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകതയാണെന്ന് കമ്പനി അവകാശപ്പെടുന്നു.

വീഡിയോ ചാറ്റിനുപയോഗിക്കുന്ന ഫ്രണ്ട് VGA ക്യാമറയും പുതിയ ടാബ്ലെറ്റിനുണ്ട്.

സിംട്രോണിക്‌സ് എക്‌സ് 1010ല്‍ 5600 MAH പോളിമര്‍ ബാറ്ററിയാണ് ഉപയോഗിച്ചത്. അതുകൊണ്ട്തന്നെ ഇന്റര്‍നെറ്റ് ബ്രൗസിങ് അടക്കം 150 മണിക്കൂര്‍ വരെ ബാറ്ററി ലൈഫും ഇതിന് കമ്പനി പ്രധാനം ചെയ്യുന്നു.
ഇതിന് പുറമേ ത്രീജി, യു.എസ്.ബി, വൈഫൈ എന്നീ സാങ്കേതികവിദ്യയും സിംട്രോണിക്‌സ് എക്‌സ് പാഡ് എക്‌സ്-1010 ടാബ്ലെറ്റിനുണ്ട്.

Advertisement