കൊച്ചി: നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ മുന്‍ ദേശീയ പ്രസിഡന്റ് സലാഹുദീന്‍ സൈനുലാബ്ദിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റ് ചെയ്തു. മധ്യപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡാണ് സൈനുലാബ്ദിയെഅറസ്റ്റു ചെയ്തത്.

ദുബായില്‍ നിന്ന് വരികയായിരുന്നു ഇയാള്‍. ഇദ്ദേഹം സിമിയുടെ ഉത്തരേന്ത്യന്‍ കമേന്റര്‍ ആണെന്ന് പോലീസ് അറിയിച്ചു. സൈനുലാബ്ദിയെ ഐ.ബിയും റോയും ചോദ്യം ചെയ്യുന്നുണ്ട്.