എഡിറ്റര്‍
എഡിറ്റര്‍
സിമി നിരോധനം നീട്ടാനുള്ള സര്‍ക്കാര്‍ തീരുമാനം ട്രൈബ്യൂണല്‍ ശരിവെച്ചു
എഡിറ്റര്‍
Friday 3rd August 2012 2:23pm

ന്യൂദല്‍ഹി: തീവ്രവാദ സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ (സിമി) നിരോധനം നീട്ടാനുളള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രത്യേക ട്രൈബ്യൂണല്‍ ശരിവെച്ചു. തീരുമാനം അംഗീകരിക്കുന്ന റിപ്പോര്‍ട്ട് ട്രൈബ്യൂണല്‍ ജഡ്ജി കൂടിയായ ദല്‍ഹി ഹൈക്കോടതി ജസ്റ്റിസ് വി.കെ. ഷാലി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍- ഇ- ത്വയ്ബയുമായി ബന്ധമുണ്ടെന്നാരോപിച്ചായിരുന്നു സിമി നിരോധിച്ചത്.

Ads By Google

2012 ഫെബ്രുവരി മൂന്നിനാണ് സിമിയുടെ നിരോധനം കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് നീട്ടിയത്. 2001 സെപ്റ്റംബറിലാണ് തീവ്രവാദ ബന്ധമുണ്ടെന്ന കാരണത്താല്‍ സിമിയെ രാജ്യത്ത് ആദ്യമായി നിരോധിക്കുന്നത്.

Advertisement