Categories

സിമി നി­രോധ­നം മു­സ്‌ലിം വി­ഭാ­ഗങ്ങ­ളെ മു­ഖ്യ­ധാ­ര­യി­ലേ­ക്ക് കൊ­ണ്ട് വ­രു­മെ­ന്ന് കേന്ദ്രം

ന്യൂ­ദല്‍ഹി: സി­മി നി­രോ­ധ­നം തു­ട­രു­ന്ന­ത് രാ­ജ്യ­ത്തെ മു­സ്‌ലിം വി­ഭാഗ­ത്തെ മു­ഖ്യ­ധാ­ര­യി­ലേ­ക്ക് കൊ­ണ്ട് വ­രു­ന്നതി­ന് സ­ഹാ­യി­ക്കു­മെ­ന്ന് കേ­ന്ദ്ര സര്‍­ക്കാര്‍. സി­മി നി­രോധ­നം നീ­ട്ടുന്ന­ത് പരി­ശോ­ധി­ക്കു­ന്ന ട്രി­ബ്യൂ­ണ­ലി­ന് മു­മ്പാ­കെ സര്‍­ക്കാര്‍ നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തി­ലാ­ണ് ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കു­ന്നത്.

മു­സ്‌ലിം­ക­ളു­ടെ ജ­ന­സം­ഖ്യാ­നു­പാ­തി­ക­മാ­യി അ­വര്‍­ക്ക് അ­വ­സ­ര­ങ്ങള്‍ ല­ഭി­ക്കു­ന്നുണ്ട്. എ­ന്നാല്‍ ത­ങ്ങ­ളോ­ട് സര്‍­ക്കാര്‍ വി­വേച­നം കാ­ണി­ക്കു­ന്നു­ണ്ടെ­ന്ന് ചിലര്‍ വ്യാ­പ­കമാ­യ പ്ര­ചാര­ണം ന­ട­ത്തി­വ­രി­ക­യാ­ണ്. അ­തി­നാല്‍ സി­മി നി­രോധ­നം മു­സ്‌ലിം വി­ഭാഗ­ത്തെ മു­ഖ്യ­ധാ­ര­യി­ലേ­ക്ക് കൊ­ണ്ട് വ­രാന്‍ സ­ഹാ­യി­ക്കും- അ­ഡീ­ഷ­ണല്‍ സോ­ളി­സി­റ്റര്‍ ജ­ന­റല്‍ എ എ­സ് ചണ്ഡി­യോ­ക്ക് വ്യ­ക്ത­മാ­ക്കി.

ദല്‍­ഹി ഹൈ­ക്കോട­തി ജ­ഡ്­ജ് സ­ഞ്­ജീ­വ് ഖ­ന്ന­യു­ടെ നേ­തൃ­ത്വ­ത്തി­ലു­ള്ള ട്രി­ബ്യൂ­ണ­ലി­ന് മു­ന്നി­ലാ­ണ് സര്‍­ക്കാര്‍ ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കി­യത്. നി­യ­മ വി­രു­ദ്ധ പ്ര­വര്‍ത്ത­നം ത­ട­യല്‍ നി­യ­മ­പ്ര­കാ­രം 2001ലാ­ണ് കേ­ന്ദ്ര സര്‍­ക്കാര്‍ സി­മി­യെ നി­രോ­ധി­ക്കു­ന്നത്. പി­ന്നീ­ട് അ­ഞ്ച് ത­വ­ണ നി­രോധ­നം നീ­ട്ടാന്‍ സര്‍­ക്കാര്‍ തീ­രു­മാ­നിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.