ബോളീവുഡും ആരാധകരും ബച്ചന്‍ കുടുംബത്തിലെ പിന്മുറക്കാരിയുടെ ജനനവും പേരിടല്‍ ചടങ്ങുമൊക്കെ ആഘോഷമാക്കിയപ്പോള്‍ ഈ ബഹളത്തിനിടയില്‍ മുങ്ങിപ്പോയിരുന്നു ശില്‍പയുടെ പ്രസവവും കുഞ്ഞിന്റെ പേരിടലുമൊക്കെ.

ഐശ്വര്യയുടെ കുഞ്ഞ് ആണോ പെണ്ണോ, ജനിച്ച സമയം, പേരെന്ത്, തുടങ്ങി സകലകാര്യങ്ങളും നാട്ടിലെല്ലാവര്‍ക്കുമറിയാം. എന്നാല്‍ ശില്‍പയ്ക്ക് എന്നാണ് കുഞ്ഞ് ജനിച്ചതെന്നു പോലും പലര്‍ക്കുമറിയില്ല.

പക്ഷേ ഇതിലൊന്നും ശില്‍പയ്ക്ക് പരാതിയില്ല. ആരും ഇതൊന്നും അന്വേഷിക്കാത്തത് കൊണ്ട് കുഞ്ഞിന്റെ പേരെന്തെന്ന് ആര്‍ക്കും പറഞ്ഞു തരില്ലെന്നും അവര്‍ പറഞ്ഞില്ല. ട്വിറ്ററിലൂടെയാണ് ശില്‍പ്പ കുഞ്ഞിന്റെ പേര് പ്രഖ്യാപിച്ചിരിക്കുന്നത്. വിയാന്‍ രാജ് കുന്തര്‍ എന്നാണ് പേര്.

2009 ലാണ് ശില്‍പ ലണ്ടനില്‍ ബിസിനസ്സുകാരനായ രാജ് കുന്തറിനെ വിവാഹം കഴിച്ചത്. ശില്‍പയുടെ ആദ്യത്തെ കുഞ്ഞാണെങ്കിലും കുന്തര്‍ രണ്ടാം തവണയാണ് അച്ഛനാവുന്നത്. മുന്‍ ഭാര്യയില്‍ അദ്ദേഹത്തിന് ഒരു മകളുണ്ട്.