എഡിറ്റര്‍
എഡിറ്റര്‍
സൈലന്റ് വാലി കുപ്പിവെള്ളപദ്ധതിക്ക് അനുമതി നിഷേധിച്ചു
എഡിറ്റര്‍
Tuesday 11th September 2012 10:34am

പാലക്കാട്: സൈലന്റ് വാലിയിലെ കുപ്പിവെള്ള കമ്പനിക്ക് ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചു. കരുതല്‍ മേഖലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചിരിക്കുന്നത്.

Ads By Google

വന്‍തോതിലുള്ള ജലചൂഷണത്തിനും പരിസ്ഥിതിമലിനീകരണത്തിനും ഇടയാകുമെന്നതിനാല്‍ കുപ്പിവെള്ള കമ്പനിക്ക് അനുമതി നല്‍കരുതെന്നുകാണിച്ച് വനംവകുപ്പ് 2006ല്‍ അഗളിപഞ്ചായത്തിന് കത്തുനല്‍കിയിരുന്നു.

സൈലന്റ് വാലി ദേശിയോദ്യാനം ഉള്‍ക്കൊള്ളുന്ന പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് കുന്തിപ്പുഴയുടെ പോഷക നദിയായ കരുവാരത്തോട്ടിലാണ് പ്ലാന്റ് സ്ഥാപിക്കാന്‍ നീക്കം നടന്നത്. 2010ലാണ് ഇവിടെ കുപ്പിവെള്ള ഫാക്ടറിയുടെ നിര്‍മ്മാണം തുടങ്ങിയത്.

15 വര്‍ഷംമുമ്പ് ഇതേസ്ഥലത്ത് ‘വിര്‍ജിന്‍ സൈലന്റ്‌വാലി’ എന്നപേരില്‍ അനധികൃതമായി ഒരു മിനറല്‍വാട്ടര്‍ കമ്പനി പ്രവര്‍ത്തിച്ചിരുന്നു. അന്ന് ഇതിനെതിരെ പ്രതിഷേധവും ഉയര്‍ന്നിരുന്നു.

Advertisement