എഡിറ്റര്‍
എഡിറ്റര്‍
നിഗൂഢതയുമായി സൈലന്റ് വാലി വരുന്നു
എഡിറ്റര്‍
Wednesday 14th March 2012 3:18pm

സെയ്ദ് ഉസ്മാന്‍ സംവിധാനം ചെയ്യുന്ന സൈക്കോ ത്രില്ലറാണ് സൈലന്റ് വാലി. രൂപശ്രീ, നിതിഷ്, അഗത എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഒരു പ്രണയകഥകൂടിയാണ്.

സൈലന്റ് വാലിയില്‍ ഹണിമൂണ്‍ ആഘോഷിക്കാനെത്തുന്ന നവദമ്പതികളാണ് സൂര്യയും റീനയും. ഉല്ലാസത്തിമിര്‍പ്പിനിടയില്‍ പിണഞ്ഞ അപകടത്തില്‍ നിന്നും അവരെ രക്ഷിക്കാനെത്തിയത് അപരിചിതരായ രണ്ടു പെണ്‍കുട്ടികളായിരുന്നു. കുറച്ചു മണിക്കൂറുകള്‍ക്കുശേഷം അജ്ഞാതമായ ഏതോ ഒരു ട്രാപ്പില്‍ അകപ്പെട്ടിരിക്കുകയാണെന്ന സത്യം അവര്‍ മനസ്സിലാക്കുന്നു. പിന്നീടവര്‍ അവിടെ നിന്നും രക്ഷപ്പെട്ടു. രണ്ടും രണ്ടുവഴിക്കായി നീങ്ങുന്നു.

ജീവിതത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരും അവരെ പിന്തുടരുന്ന മരണവും തമ്മിലുള്ള മത്സരം തുടങ്ങുകയാണ് സൈലന്റ് വാലി എന്ന ചിത്രത്തിലൂടെ. ഗോഡ്‌സ് വേ ക്രിയേഷന്‍സിന്റെ ബാനറില്‍ എം. മഹി, മഞ്ചിത് ദിവാകര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

കഥയും തിരക്കഥയും സംഭാഷണവും അനൂപ് രാജിന്റേതാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഷൈന്‍ അംബാം സംഗീതം നല്‍കിയിരിക്കുന്നു.  കോട്ടയത്തെ വാഗമണ്ണാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

Malayalam news

Kerala news in English

Advertisement