ബര്‍ലിന്‍: മാഗസിന്‍ കവര്‍ പേജില്‍ നഗ്‌നഫോട്ടോ പ്രസിദ്ധീകരിച്ച മുസ്‌ലിം മോഡല്‍ വിവാദത്തില്‍. തുര്‍ക്കി-ജര്‍മ്മന്‍ വംശജയായ 25കാരി സിലാ സഹിന്‍ ആണ് പ്ലേബോയ് മാഗസിന് വേണ്ടി നഗ്നയായത്. മാറ് ഭാഗീകമായി മാത്രം മറച്ചാണ് സഹിന്‍ ഫോട്ടോക്ക് പോസ് ചെയ്തത്.

Subscribe Us:

എന്നാല്‍ സഹിനെതിരെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഇപ്പോള്‍ രംഗത്തെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ നഗ്നയാവുന്ന ആദ്യത്തെ മുസ്‌ലിം വിഭാഗക്കാരിയാണ് സിലാ സഹിന്‍ എന്നാണ് റിപ്പോര്‍ട്ട്. സഹിന്റെ അമ്മ മകളുമായി എല്ലാ ബന്ധവും വിച്ഛേദിച്ചിരിക്കയാണെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സഹിന്റെ പ്രകടനം പാശ്ചാത്യ- അറബ് ലോകത്ത് ഏറെ ചര്‍ച്ചയായിട്ടുണ്ട്.

എന്നാല്‍ താന്‍ ചെയ്തത് തന്റെ ശരിയാണെന്നാണ് സഹിന്‍ പറയുന്നത്. എന്ത് വേഷത്തില്‍ ഫോട്ടോക്ക് പോസ് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. അതിന് തന്റെ മുമ്പില്‍ വേലിക്കെട്ടുകളില്ലെന്നും പ്ലേ ബോയ് മാഗസിനില്‍ അവര്‍ വ്യക്തമാക്കുന്നു.