തിരുവനന്തപുരം: സംസ്ഥാനത്ത് സിക്കിം ലോട്ടറി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രലോട്ടറി നിയന്ത്രണച്ചട്ടം ലംഘിച്ചതിനാണ് നടപടി. ധനമന്ത്രി കെ.എം മാണിയാണ് ഇക്കാര്യം അറിയിച്ചത്.

ലോട്ടറി ചട്ടം ലംഘിച്ചാണ് സിക്കിം ലോട്ടറി വില്‍പ്പന നടത്തുന്നതെന്ന് കണ്ടെത്തിയതോടെ ഇത് നിരോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ ആവശ്യം പരിഗണിച്ച് ലോട്ടറി നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ഇനിമുതല്‍ വില്‍ക്കുന്നതും വാങ്ങുന്നതും കുറ്റകരമാണ്.

Malayalam News

Kerala News in English