എഡിറ്റര്‍
എഡിറ്റര്‍
യു.എസില്‍ വീണ്ടും വംശീയാക്രമണം; സിഖുകാരന് വെടിയേറ്റു
എഡിറ്റര്‍
Sunday 5th March 2017 10:03am

ന്യൂദല്‍ഹി: അമേരിക്കയില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ വെടിയേറ്റ് മരിച്ചതിന് പിന്നാലെ ഇന്നലെ ഒരു സിഖുകാരന് കൂടി വെടിയേറ്റു. വാഷിങ്ടണ്‍ സ്റ്റേറ്റിലെ കെന്റ് നഗരത്തിലാണ് സംഭവം.

കയ്യില്‍ വെടിയേറ്റ 39കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ‘നിങ്ങളുടെ രാജ്യത്തോക്ക് തിരിച്ചുപോകൂ’ എന്ന് ആക്രോശിച്ചാണ് അക്രമി വെടിയുതിര്‍ത്തത്.

വീടിന് പുറത്ത് 39 കാരനായ ഇന്ത്യക്കാരന്‍ സ്വന്തം വാഹനം പരിശോധിക്കുന്നതിനിടെ അജ്ഞാതനായ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു.

വാഹനത്തിനടുത്തെത്തി സിഖുകാരനോട് എന്തോ പറയുകയും തുടര്‍ന്ന് വാക്കുതര്‍ക്കമുണ്ടാകുകയും ‘നിന്റെ രാജ്യത്തേക്ക് തിരിച്ചുപോ’ എന്ന് പറഞ്ഞ് വെടിവെക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.


Dont Miss വീരപ്പനെ കുടുക്കാന്‍ സഹായിച്ചത് മഅദനി തന്നെ: തമിഴ്‌നാട് മുന്‍ ദൗത്യസേനാ തലവന്റെ സ്ഥിരീകരണം 


മുഖം മറച്ചെത്തിയ ആറടി പൊക്കമുള്ള അക്രമി വെള്ളക്കാരനാണെന്ന് ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ പറഞ്ഞു. അക്രമിയെ കണ്ടെത്താന്‍ കെന്റ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

സിഖുക്കാരന്റെ പരിക്ക് ഗുരുതരമല്ലെന്നും സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് തലവന്‍ കെന്‍ തോമസ് പറഞ്ഞു.അക്രമിയെ കണ്ടെത്താന്‍ എഫ്ബിഐയുടേയും മറ്റു അന്വേഷണ ഏജന്‍സികളുടേയും സഹായം പൊലീസ് തേടിയിട്ടുണ്ടെന്നാണ് വിവരം
കഴിഞ്ഞ ദിവസം ഇന്ത്യന്‍ വശംജനായ ബിസിനസ്സുകാരന്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു. സൗത്ത് കരോലിനയിലെ വസതിക്ക് മുന്നില്‍വെച്ചായിരുന്നും സംഭവം. ഒരാഴ്ച്ച മുമ്പ് ഇന്ത്യന്‍ എഞ്ചിനീയര്‍ ശ്രീനിവാസ് കുചിത്ബോല യുഎസ് ബാറില്‍ വെച്ച് കൊല്ലപ്പെട്ട സംഭവവും രാജ്യത്തെ നടുക്കിയിരുന്നു.

Advertisement