ലണ്ടന്‍: മാസങ്ങള്‍ക്ക് മുമ്പ് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സിക്ക് കാരനെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ചുട്ടുകൊന്നു. 21 കാരനായ ഗഗന്‍ദീപ് സിംഗാണ് ലണ്ടനില്‍ കൊല്ലപ്പെട്ടത്.

ഫെബ്രുവരിയിലായിരുന്നു സംഭവം നടന്നത്. മുന്‍ഡ്രില്‍ മഹില്‍ എന്ന വിദ്യാര്‍ത്ഥിനി സിംഗിനോട് തന്റെ വീട്ടിലേക്ക് വരണമെന്ന് എസ്.എം.എസിലൂടെ ആവശ്യപ്പെട്ടു. പെണ്‍കുട്ടി ആവശ്യപ്പെട്ട പ്രകാരം പൂക്കളുമായി മഹിലിന്റെ വീട്ടിലെത്തിയ സിംഗ് രണ്ട് അപരിചിതരെയാണ് വീട്ടില്‍കണ്ടത്. പെണ്‍കുട്ടിയുടെ കാമുകനായ ഹര്‍വീന്ദര്‍ ഷോക്കറും, അദ്ദേഹത്തിന്റെ സുഹൃത്ത് ഡാരന്‍ പീറ്റേഴ്‌സുമായിരുന്നു അവിടെയുണ്ടായിരുന്നു. വീട്ടിലെത്തിയ ഗഗന്‍ദീപിനെ ഇവര്‍ ആക്രമിക്കുകയും ഇയാളെ പിന്നീട് കാറിന്റെ ഡിക്കിയിലിട്ട് കത്തിക്കുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കൊലപാതകം നടന്നതിന് ആറ് മാസം മുമ്പ് ഗഗന്‍ദീപ് സിംഗ് തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പെണ്‍കുട്ടി പറയുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാറിന് തീകൊടുക്കുന്നതുവരെ ഗഗന്‍ദീപ് മരിച്ചിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. സിക്ക് ടി.വിയുടെ ഉടമസ്ഥനാണ് ഗഗന്‍ദീപ് സിംഗ്. കേസിന്റെ വിചാരണ നടപടികള്‍ ലണ്ടന്‍ കോടതിയില്‍ തുടരുകയാണ്.

Malayalam news

Kerala news in English