എഡിറ്റര്‍
എഡിറ്റര്‍
ആചാരത്തിന്റെ ഭാഗമായി അരയില്‍ ധരിക്കുന്ന കഠാരയുമായി ബസില്‍ കയറിയ സിഖുകാരനെ വഴിയില്‍ ഇറക്കിവിട്ടു
എഡിറ്റര്‍
Wednesday 26th July 2017 4:00pm

ഓക്ക്ലാന്‍ഡ്: ആചാരത്തിന്റെ ഭാഗമായി അരയില്‍ വെക്കുന്ന കഠാരയുമായി ബസ്സില്‍ യാത്ര ചെയ്ത സിഖുകാരനെ പോലീസ് വഴിയില്‍ ഇറക്കി വിട്ടു. ഓസ്ട്രലിയയിലാണ് സംഭവം.

സൈറണ്‍ മുഴക്കി പിറകെ വന്ന പോലീസ് വാഹനം ബസിനുകുറുകെ നിര്‍ത്തുകയും തോക്കുധാരിയായ ഒരു പോലീസുകാരന്‍ ബസില്‍ക്കയറി സിഖുകാരനോട് ബസില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നുവെന്ന് സാക്ഷിയെ ഉദ്ധരിച്ച് ന്യൂസിലാന്‍ഡ് ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.


Dont Miss വീട്ടമ്മയെ പീഡിപ്പിച്ച കേസ്; എം. വിന്‍സെന്റ് എം.എല്‍.എയ്ക്ക് ജാമ്യമില്ല


ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന യാത്രക്കാരന്റെ അരയില്‍ ഉണ്ടായിരുന്ന കഠാര പോലീസ് പിടിച്ചെടുത്തെന്നും സഹയാത്രക്കാരന്‍ പൊലീസിന് മൊഴി നല്‍കി.

എന്നാല്‍ യാത്രക്കാരനോട് തങ്ങള്‍ മാന്യമായാണ് പെരുമാറിയതെന്നും മറ്റു നിയമനടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നും പോലീസ് അറിയിച്ചു.
‘യാത്രക്കാര്‍ അറിയിച്ചതുപ്രകാരമാണ് പോലീസ് അവിടെയെത്തിയത്. ആയുധധാരികളായ സ്‌ക്വാഡിനെയല്ല ഞങ്ങള്‍ സംഭവസ്ഥലത്തേക്ക് അയച്ചത്.’- പൊലീസ് പറഞ്ഞു.

ഓസ്ടേലിയയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന് ന്യൂനപക്ഷമാണ് സിഖ്. 72,000 ത്തോളം വരുന്ന സിഖുകാരാണ് ഓസ്ട്രേലിയയില്‍ താമസിക്കുന്നത്.

Advertisement