പാലാ: നല്ല ആസ്വാദകരാണു സിനിമയുടെ കരുത്തെന്ന് സംവിധായകന്‍ സിദ്ധിഖ്.  നല്ല സിനിമകള്‍ പിറക്കുന്നത് ആസ്വാദകരുടെ മികവിന്റെ തലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ പുതുതായി രൂപീകരിച്ച ചലച്ചിത്ര കലാസമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

സമിതി പ്രസിഡന്റ് ഡോ. സാബു ഡി. മാത്യു അധ്യക്ഷത വഹിച്ചു. മാണി സി. കാപ്പന്‍ മുഖ്യപ്രഭാഷണം നടത്തി. ബെന്നി മൈലാടൂര്‍, ടി.വി. രാജേഷ്, ആന്റോ മാങ്കൂട്ടം, ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍, തോമസ് പൊടിമറ്റം, സന്തോഷ് മണര്‍കാട്, വിനോദ് മാത്യു, സോയി കുര്യന്‍, അനൂപ് അലക്‌സ്, ഷാഹിം എന്നിവര്‍ പ്രസംഗിച്ചു.

ചലച്ചിത്ര കലാസമിതിയുടെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് മാണി സി. കാപ്പന്‍ സിദ്ധിഖിനു സമ്മാനിച്ചു. മീനച്ചില്‍ താലൂക്കിലെ കലാസംഭാവനയ്ക്കുള്ള അവാര്‍ഡ് പാലാ കമ്യൂണിക്കേഷന്‍സിനുവേണ്ടി ഡയറക്ടര്‍ ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍ ഏറ്റുവാങ്ങി. ചാലി പാലാ മെംബര്‍ഷിപ്പ് വിതരണം നടത്തി.

Malayalam news

Kerala news in English