അമൃതസര്‍: ഗുരുദാസ്പൂരില്‍ ബി.ജെ.പി സഖ്യത്തിനേറ്റത് ഇന്നിംഗ്‌സ് പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. ക്രിക്കറ്റില്‍ അഞ്ച് റണ്‍സിനോ അല്ലെങ്കില്‍ കുറഞ്ഞ മാര്‍ജിനിലോ പരാജയപ്പെട്ടാല്‍ അടുത്ത മത്സരത്തില്‍ പോരാടാനുള്ള വീറെങ്കിലും ഉണ്ടാകും. ഇതിപ്പോള്‍ ഇന്നിംഗ്‌സ് പരാജയമായിരിക്കുകയാണെന്നും സിദ്ദു പറഞ്ഞു.

കോണ്‍ഗ്രസ് ജയം രാഹുല്‍ഗാന്ധിക്കുള്ള ദീപാവലി സമ്മാനമാണെന്നും സിദ്ദു പറഞ്ഞു. അകാലിദള്‍ നേതാക്കളായ സുഖ്ബീര്‍ സിങ് ബാദലിനും ബിക്രം സിങിനും മുഖമടച്ച് കനത്ത അടിയാണ് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


Read more:  രാജസ്ഥാനില്‍ പൊലീസ് മുസ്‌ലിം കുടുംബത്തിന്റെ പശുക്കളെ പിടിച്ചെടുത്ത് ഗോശാലയ്ക്ക് നല്‍കി


അകാലിദള്‍ ഒരു ബാധ്യതയാണെന്ന് ബി.ജെ.പി തിരിച്ചറിയുമെന്നും സിദ്ദു പറഞ്ഞു.

തുടര്‍ച്ചയായി നാലു തവണ ബി.ജെ.പിയുടെ വിനോദ് ഖന്ന വിജയിച്ച മണ്ഡലത്തിലാണ് 1,93,219 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കുള്ള ശക്തമായ മറുപടിയാണ് ഗുരുദാസ്പൂരിലെ ജനവിധിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുനില്‍ ഝാക്കര്‍ പറഞ്ഞിരുന്നു.