തിരുവനന്തപുരം: ഡോ. സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമപ്രവര്‍ത്തകനും യുകെയിലെ ബിസിനസുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍.

എറണാകുളം സെന്റ് തോമസ് ബസലിക്കയില്‍ നാളെയാണ് വിവാഹനിശ്ചയം. മേയ് 27നാണ് വിവാഹം.

 എസ്.എഫ്.ഐയുടെ മുന്‍ സംസ്ഥാന പ്രസിഡന്റായ സിന്ധു ജോയ് 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ മല്‍സരിച്ചു പരായജയപ്പെട്ടിരുന്നു. പിന്നീട് എറണാകുളം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെതിരെ മത്സരിച്ചും പരാജയപ്പെട്ടു.

2011 ലാണ് സി.പി.ഐ.എമ്മുമായി വഴിപിരിഞ്ഞ ശേഷം അവര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. അതിന് ശേഷം സജീവ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ നിന്നും പിന്‍മാറി സാമൂഹിക സേവനസംരംഭങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയുമാണ്. എറണാകുളം ചക്കുങ്കല്‍ കുടുംബാംഗമാണ്.

എടത്വ പുളിക്കപ്പറമ്പില്‍ കുടുംബത്തിലെ അംഗമായ ശാന്തിമോന്‍ ജേക്കബ്, ഹ്യൂം ടെക്നോളജീസ് സിഇഒ കൂടിയാണ്.


Dont Miss മുസ്‌ലീങ്ങള്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്ന് ആര്‍.എസ്.എസ്