Administrator
Administrator
വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തുവെന്ന് വി.എസ്; വി.എസിനും മകളുണ്ടെന്ന് ഓര്‍ക്കണമെന്ന് സിന്ധു
Administrator
Sunday 11th March 2012 6:16pm

sindhu-joy

തിരുവനന്തപുരം: സിന്ധുജോയിക്കെതിരെയുള്ള പരാമര്‍ശത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ രംഗത്ത്. വിമര്‍ശിച്ചത് കോണ്‍ഗ്രസ് സംസ്‌കാരത്തെയാണെന്നും കറിവേപ്പില പോലെ അവര്‍ സിന്ധുവിനെ വലിച്ചെറിഞ്ഞുവെന്നാണ് പറഞ്ഞതെന്നും വി.എസ് വ്യക്തമാക്കി. താന്‍ പറഞ്ഞത് ദുര്‍വ്യാഖ്യാനിക്കുകയായിരുന്നുവെന്നും വി.എസ് പറഞ്ഞു.

‘ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനം ചെയ്യുകയായിരുന്നു. യഥാര്‍ത്ഥ കാര്യങ്ങള്‍ കാണാതെ തെറ്റായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ നല്‍കുന്നത്. എസ്.എഫ്.ഐയിലും സി.പി.ഐ.എമ്മിലും സിന്ധുവിന് മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. അസംബ്ലി പാര്‍ലിമെന്റ് സീറ്റുകളില്‍ സിന്ധുവിനെ ഉപയോഗിച്ച ശേഷം ഉപേക്ഷിച്ചുവെന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ സി.പി.ഐ.എമ്മില്‍ നിന്ന് ഈ പരിഗണനയായിരുന്നില്ല സിന്ധുവിന് ലഭിച്ചത്. കഴിഞ്ഞ ദിവസം സി.പി.ഐ.എം വിട്ട ശെല്‍വരാജിനും ഈ സ്ഥിതിയായിരിക്കുമെന്ന് ചൂണ്ടിക്കാട്ടാനാണ് ഇത് പറഞ്ഞത്’- വി.എസ് വ്യക്തമാക്കി. വി.എസിന്റെ പ്രസ്താവനയ്‌ക്കെതിരെ സി.പി.ഐ.എം നേതാവ് ടി.എന്‍ സീമ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു.

അതേസമയം വി.എസിന് ശക്തമായ മറുപടിയായുമായി സിന്ധു ജോയി രംഗത്തെത്തിയിട്ടുണ്ട്. വി.എസ് വേട്ടക്കാരന്റെ റോളിലാണ് ഇപ്പോള്‍ പെരുമാറുന്നതെന്ന് അവര്‍ പറഞ്ഞു. മകനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ വഴിതിരിച്ചുവിടാനാണ് വി.എസ് ശ്രമിക്കുന്നത്. പാര്‍ട്ടി തന്നെ ഇതിന് കടിഞ്ഞാണിടണം. സംസ്ഥാന സെക്രട്ടറി ഈ വിഷയത്തില്‍ ഇടപെടണം. ഞാന്‍ ഒരു അവിവാഹിതയായ ചെറുപ്പക്കാരിയാണ്. മാതാപിതാക്കളില്ല. എന്റെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്. വി.എസിനും മകളുള്ള കര്യം അദ്ദേഹം ഓര്‍ക്കണമായിരുന്നുവെന്നും സിന്ധു പറഞ്ഞു.

Malayalam news

Kerala news in English

Advertisement