ന്യൂദല്‍ഹി: ടു ജി സ്‌പെക്ട്രം കേസില്‍ അറസ്റ്റിലായ മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബെഹൂറയുടെ ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളി. ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ മന്ത്രിമാരുടെ ഉത്തരവുകള്‍ അനുസരിക്കുകമാത്രമെ ചെയ്തിട്ടുള്ളൂവെന്ന് ബെഹൂറ കോടതിയില്‍ അറിയിച്ചു.

അതേസമയം മന്ത്രിയുടേതാണെങ്കിലും നിയമാനുസൃതമല്ലാത്ത ഉത്തരവുകള്‍ അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ ബാധ്യസ്ഥനല്ലെന്ന് സി.ബി.ഐ കോടതിയെ ധരിപ്പിച്ചു.

Subscribe Us: