കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി സിദ്ധാര്‍ഥ് ശങ്കര്‍ റേ അന്തരിച്ചു. 90 വയസ്സായിരുന്നു. ബംഗാളിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ശനിയാഴ്ച രാത്രി കൊല്‍ക്കൊത്തയിലെ വസതിയിലായിരുന്നു അന്ത്യം.

കഴിഞ്ഞ കുറച്ച് കാലമായി റേ അസുഖ ബാധിതനായി കിടപ്പിലായിരുന്നു. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജ്യോതി ബസുവിന്റെ അടുത്ത സുഹൃത്തായിരുന്നു അദ്ദേഹം. യു.എസിലെ ഇന്ത്യന്‍ അംബാസിഡര്‍, മുന്‍ പഞ്ചാപ് ഗവര്‍ണര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.