ബോസ്റ്റണ്‍: ക്യാന്‍സറിനെക്കുറിച്ചുള്ള പുസ്തകത്തിന് ഇന്ത്യന്‍ വംശജനായ അമേരിക്കക്കാരന് പ്രശസ്തമായ പുലിറ്റ്‌സര്‍ പുരസ്‌കാരം ലഭിച്ചു. സിദ്ധാര്‍ത്ഥ മുഖര്‍ജിയുടെ ‘ ദി എംപറര്‍ ഓഫ് ഓള്‍ മാലഡീസ്: എ ബയോഗ്രഫി ഓഫ് കാന്‍സര്‍’ എന്ന പുസ്തകമാണ് പുരസ്‌കാരത്തിനര്‍ഹമായത്.

ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഓങ്കോളജിസ്റ്റാണ് സിദ്ധാര്‍ത്ഥ മുഖര്‍ജി. ക്യാന്‍സറിന്റെ കാരണങ്ങളെക്കുറിച്ചും ഫലങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന പുസ്തകമാണിതെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. പതിനായിരം യു.എസ് ഡോളറാണ് പുരസ്‌കാര തുക.

കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ് സിദ്ധാര്‍ത്ഥ്. ഹംഗറിക്കാരനായിരുന്ന പ്രസാധകന്‍ ജോസഫ് പുലിറ്റ്‌സറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് പുരസ്‌കാരം.