എഡിറ്റര്‍
എഡിറ്റര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ തന്നെ ചോദ്യം ചെയ്തില്ലെന്ന് നടന്‍ സിദ്ധീഖ്; പൊലീസില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും താരം
എഡിറ്റര്‍
Thursday 6th July 2017 4:24pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ട്വിസ്റ്റുകള്‍ അവസാനിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട് പ്രശസ്ത താരങ്ങളായ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്തു കഴിഞ്ഞു. നടന്‍ സിദ്ധീഖിനേയും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. എന്നാല്‍ നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെന്നത് വ്യാജ വാര്‍ത്തയാണെന്ന് സിദ്ധീഖ് വ്യക്തമാക്കി.

ചാനല്‍ വാര്‍ത്തയിലൂടെയാണ് ഇക്കാര്യം അറിഞ്ഞതെന്നും തന്നെ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത തെറ്റാണെന്നും സിദ്ധീഖ് പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചോദ്യം ചെയ്യുന്ന കാര്യം അന്വേഷിച്ച് നിരവധി പേര്‍ വിളിക്കുന്നുണ്ട്, എന്നാല്‍ ഇക്കാര്യത്തില്‍ പൊലീസ് അധികൃതരില്‍ നിന്ന് തനിക്ക് നിര്‍ദ്ദേശമൊന്നും കിട്ടിയിട്ടില്ലെന്നും ചോദ്യം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, പൊലീസ് ക്ലബ്ബിലെത്തിയ പ്രശസ്ത മിമിക്രി താരം കെ.എസ് പ്രസാദും തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതല്ലെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ധര്‍മ്മജനേയും ദിലീപിന്റെ സഹോദരന്‍ അനൂപിനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു.

കേസിലെ പ്രതിയായ പള്‍സര്‍ സുനിയുമൊത്തുള്ള ഫോട്ടോയെ കുറിച്ച് ചോദിച്ചറിയാനായിരുന്നു പൊലീസ് വിളിപ്പിച്ചതെന്ന് ധര്‍മ്മജന്‍ പിന്നീട് മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. തനിക്ക് സുനിയെ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Advertisement